തികച്ചും അപ്രതീക്ഷിതം മാത്രം.!! വീണ്ടും സന്തോഷ വാർത്തയുമായി സൗഭാഗ്യ വെങ്കിടേഷ്; താര താരദമ്പതികൾക്ക് ആശംസ പ്രവാഹം.!! | Sowbhagya Venkitesh Happy News

Sowbhagya Venkitesh Happy News : ഒരേ സമയം നാലു തലമുറയിലെ പെണ്ണുങ്ങളെ അവതരിപ്പിച്ചു കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയുടെ അമ്മയും നർത്തകിയും ടെലിവിഷൻ സീരിയൽ അഭിനേത്രിയുമായ താര കല്യാണിനെ എല്ലാവർക്കുമറിയാം.

അമ്മൂമ്മ ശുഭലക്ഷ്മിയും സിനിമ രംഗത്ത് സജ്ജീവമാണ്. കല്യാണ രാമൻ, പാണ്ടിപ്പട തുടങ്ങിയ ചിത്രങ്ങളിൽ മുത്തശ്ശിയായെത്തി പ്രേക്ഷകരെ ചിരിപ്പിച്ചു. സൗഭാഗ്യയുടെ അമ്മയുടേയും അമ്മൂമ്മയുടേയും പോലെ മകൾ സുദർശനയും സോഷ്യൽ മീഡിയയിൽ താരമാവുകയാണ്. സുധാപ്പു എന്ന ഓമനപ്പേരിലാണ് അവൾ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത്. സുധാപ്പുവിന്റെ ഒന്നാം പിറന്നാൾ ഏറ്റെടുത്ത പ്രേക്ഷകർ അവളുടെ ഓരോ വീഡിയോയും ഷെയർ ചെയ്തും ലൈക്ക് ചെയ്തും വൈറലാക്കാരുണ്ട്. ഇത്തവണ അമ്മ സൗഭാഗ്യയുടെ മടിയിൽ കിടന്ന് പതുക്കെ ഉറക്കത്തിലേക്ക് പോകുന്ന സുധാപ്പുവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയ കയ്യടക്കുന്നത്. മകൾക്കൊപ്പം തന്റെ ഭർത്താവ് അർജുൻ സോമശേഖറിന്റെ ഫോട്ടോയും ഇൻസ്റ്റഗ്രാമിലൂടെ അവർ പങ്കുവെച്ചിട്ടുണ്ട്.

ഇതിലൂടെ തന്റെ പ്രിയപ്പെട്ട രണ്ടു ലോകകളാണവർ എന്ന് പറയാതെ പറയുകയാണ്. ടെലിവിഷൻ താരമായ അർജ്ജുൻ സോമശേഖർ നർത്തകനും ടാറ്റ്യൂ ആർട്ടിസ്റ്റുമാണ്. മൂവരും ചേർന്നുള്ള കുടുംബ ചിത്രങ്ങൾക്കും വീഡിയോകൾക്കും ലൈക്കും കമന്റും ഏറെയാണ്.

2020 ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യ അർജുൻ സോമശേഖർ പ്രണയ ജോഡികളുടെ ഒത്തുചേരൽ. സന്തോഷകരമായ ജീവിതം കൂടുതൽ സന്തോഷകരമാക്കാൻ പൊന്നോമന സുദർശന 2021 നവംബറിൽ ഇവർക്കൊപ്പമെത്തി. സുധാപ്പു എന്ന ഓമനപ്പേരിൽ മലയാളി കുടുംബ പ്രേക്ഷകർ അവൾക്കു നേരെ വാത്സല്യം ചൊരിഞ്ഞു. കുഞ്ഞുമൊത്തുള്ള ഓരോ നിമിഷവും സന്തോഷത്തിന്റേതാണെന് സൗഭാഗ്യ പറയുന്നു. അവയോരോന്നും ആരാധകരുമായി പങ്കു വെക്കാനും സൗഭാഗ്യ മറക്കാറില്ല. വെറും 76 വീഡിയോകൾ മാത്രം പോസ്റ്റ് ചെയ്ത അവരുടെ തന്നെ യൂട്യൂബ് ചാനലായ ‘സൗഭാഗ്യ വെങ്കിടേഷിന്’ അറുപതിനായിരത്തിലധികം സ്ബ്സ്ക്രൈബഴ്സാണ്. ടെലിവിഷൻ രംഗത്തെ പ്രതിഫലം കൂടാതെ മികച്ചൊരു വരുമാനം ചാനലിൽ നിന്നും സൗഭാഗ്യക്ക് ഉണ്ട്. ഭർത്താവിനൊപ്പം മകളുടെ വളർച്ച ആഘോഷിക്കുന്ന സൗഭാഗ്യ ഒരേ സമയം ഇരുവരുടേയും ചിത്രങ്ങൾ പങ്കു വെക്കുക വഴി തനിക്കു പ്രിയപ്പെട്ട ലോകങ്ങളാണിവർ എന്ന് പറയാതെ പറയുകയാണ്.