പുതിയ വീട്ടിലേക്ക് ആദ്യത്തെ ചുവടുവെപ്പ്.!! നിറ്റാര ബേബി ഇല്ല, അച്ഛനും അമ്മയ്ക്കും അപ്പൂപ്പനും ഒപ്പം വീട് മേടിക്കാൻ നിലു; പേളി മാണിയുടെ പേർളിഷ് വീട് വീഡിയോ വൈറൽ.!! | Pearle Maaney Pearlish New Home Key Handover Ceremony

Pearle Maaney Pearlish New Home Key Handover Ceremony : മലയാളികൾ എല്ലാവരും ഒരേ പോലെ ഇഷ്ടപ്പെടുന്ന താര കുടുംബമാണ് അവതാരകയും നടിയുമായ പേളിയുടെയും നടനായ ശ്രീനിഷിന്റെയും കുടുംബം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയതിനു ശേഷം പേളിയുടെ കുടുംബത്തിലെ വിശേഷങ്ങൾ എല്ലാം ആരാധകർക്ക് മനപാഠമാണ്.

ബിഗ്‌ബോസിൽ വെച്ച് പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്ത പേളിയും ശ്രീനിയും സത്യത്തിൽ ബിഗ്‌ബോസിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും ഇഷ്ടം നേടിയെടുത്ത പ്രണയ ജോഡികളാണ്. ബിഗ്‌ബോസിനു ശേഷം ഇരുവരും വിവാഹിതരായപ്പോഴും ആരാധകർ ഏറെ സന്തോഷിച്ചു. ഇപോഴിതാ വ്ലോഗുകളിലൂടെ പ്രേക്ഷകരുടെ ഹൃദയം പിടിച്ചടക്കുകയാണ് ഇരുവരും.

രണ്ട് കുഞ്ഞുങ്ങളുമായി സന്തോഷകരമായ ഒരു കുടുംബജീവിതം നയിക്കുകയാണ് ഇരുവരും എങ്കിലും സോഷ്യൽ മീഡിയയിൽ വലിയ ആക്റ്റീവ് ആണ് രണ്ട് പേരും. സോഷ്യൽ മീഡിയയിൽ പേളിയേക്കാൾ സ്റ്റാർ ആണ് പേളിയുടെ മകൾ നിലു. നിലുവിന്റെ കുസൃതികൾ കാണാൻ നിരവധി ആളുകളാണ് കാത്തിരിക്കുന്നത്. ഈയടുത്താണ് പേളിക്ക് രണ്ടാമത് ഒരു കുഞ്ഞു കൂടി ജനിച്ചത്. ഇപോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു സ്വപ്നം കൂടി സാക്ഷാൽക്കരിച്ചിരിക്കുകയാണ് പേളി. സ്വന്തമായൊരു വീടെന്ന തങ്ങളുടെ സ്വപ്നം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു എന്നാണ് പേളി തന്റെ ആരാധകരെ അറിയിക്കുന്നത്.

വൺ കൊച്ചിൻ എന്ന ബിൽഡേഴ്സിന്റെ നന്മ എന്ന പ്രോജെക്ടിൽ ഒരുങ്ങുന്ന മനോഹരമായ വീടാണ് പേളിയും ശ്രീനിയും സ്വന്തമാക്കിയത്. കൊച്ചി നഗരത്തിലെ സിൽവർ സാൻ ഐലൻഡിൽ ആണ് ഈ ഫ്ലാറ്റ് നില നിൽക്കുന്നത്. ഐലൻഡ് ആണെങ്കിലും എല്ലാ വിധ സൗകര്യങ്ങളും ഉള്ള ഒരിടത്താണ് തങ്ങളുടെ പുതിയ വീട് എന്ന് പറയുകയാണ് പേളി. മാളുകൾ, ഹോസ്പിറ്റലുകൾ, സ്കൂൾ, തുടങ്ങി എല്ലാ സൗകര്യങ്ങളും തൊട്ടടുത്ത് തന്നെ ഉണ്ട് എന്നതും ഈ അപാർട്മെന്റിന്റെ പ്രത്യേകതയാണ്.bറ്റു ബെഡ്‌റൂം അപാർട്മെന്റാണ് താരങ്ങൾ വാങ്ങിയത്.ദ്വീപിന് നടുവിൽ ഒരു വീട് എന്നത് പേളിയുടെ സ്വപ്നം ആയിരിന്നു. ഇപ്പോൾ തങ്ങളുടെ സ്വപ്ന ഭാവനത്തിന്റെ താക്കോൽ നേരിട്ട് വാങ്ങിയിരിക്കുകയാണ് താരം.