ജിപി ചേട്ടനെ പഞ്ഞിക്കിട്ട് ഗോപിക.!! പിറന്നാൾ പണി കൊടുക്കാൻ പോയതാ; മുട്ടൻ പണികിട്ടി വിഡിയോ വൈറൽ.!! | Govind Padmasoorya GP Surprises Gopika Anil Birthday

Govind Padmasoorya GP Surprises Gopika Anil Birthday : ഗോപിക അനിലിനെ അറിയാത്ത മലയാളികൾ ചുരുക്കം ആയിരിക്കും. നിരവധി മിനിസ്‌ക്രീൻ പരമ്പരകളിലൂടെ എത്തി ആളുകൾക്ക് സുപരിചിതമായ മുഖം.

വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ മലയാളികളുടെ കുടുംബത്തിലെ ഒരംഗമായി മാറിയ നായിക. അങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ഈ താരത്തിന്. ഏറ്റവും ഒടുവിലായി അഭിനയിച്ച ഏഷ്യാനെറ്റ്‌ പറമ്പരയായ സ്വാന്ത്വനത്തിലെ അഞ്ജലി ഉൾപ്പെടെ ഗോപിക കൈകാര്യം ചെയ്ത കഥാപാത്രങ്ങൾ ഓരോന്നും മലയാളികൾക്ക് ഇന്നും സുപരിചിതമാണ്. ബാലേട്ടനിലെ കൊച്ചു കുട്ടിയായി എത്തി ഇന്ന് മലയാളക്കരയുടെ അഭിവാജ്യ ഘടകമായി മാറിയ ഗോപികയ്ക്ക് ആരാധകരും കുറവല്ല. അവതാരകൻ, നായകൻ എന്നീ നിലകളിലൊക്കെ തിളങ്ങുന്ന ഗോവിന്ദ് പത്മസൂയയുമായുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുത്തിരിക്കുന്ന താരം അധികം വൈകാതെ തന്റെ തിരിച്ചുവരവ് ശക്തമായ രീതിയിൽ തന്നെ നടത്തും എന്നാണ് പ്രേക്ഷകർ കരുതുന്നത്. ഇന്ന് ഗോപികയുടെ ജന്മദിനമാണ്.

ഇതിനോടനുബന്ധിച്ച് ഗോവിന്ദ് പത്മസൂര്യ തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചില വീഡിയോകളും ചിത്രങ്ങളും ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഗോപിയുടെ ജന്മദിനത്തോടനുബന്ധിച്ച് 3 സീരിയസ് രൂപത്തിലുള്ള പോസ്റ്റുകൾ ആണ് ഗോവിന്ദ് തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽ ഒന്നിൽ തന്റെ പ്രിയതമയോടുള്ള പ്രണയം നിറഞ്ഞു നിൽക്കുന്ന വരികളും ഉൾപ്പെടുത്തിയിരിക്കുന്നു.

ജീവിതത്തിന്റെ ഭാഗമായി തീർന്നവൾക്ക് ഒരായിരം ആലിംഗനങ്ങൾ എന്ന് തുടങ്ങുന്ന പോസ്റ്റിന് പിന്നാലെ ഗോപികയുടെ കുട്ടിക്കുറുമ്പുകളും കുസൃതികളും നിറഞ്ഞ ഒരുപിടി മുഹൂർത്തങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ ഗോപികയ്ക്ക് ജന്മദിന ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ജിപിയുടെ സ്വഭാവം അതേപടി പകർന്നു കിട്ടിയ ഒരാൾ തന്നെയാണ് ഗോപിക എന്നും പോസ്റ്റിൽ നിന്ന് വ്യക്തമാകുന്നു. ഗോവിന്ദ് പത്മസൂര്യയുടെ ഹ്യൂമർസെൻസും കുട്ടികുറുമ്പും ഒക്കെ ഗോപികയിലും നിറഞ്ഞു നിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് കുടുംബാംഗങ്ങൾ എവിടുന്ന് കിട്ടി ഇത്ര പെർഫെക്റ്റ് മാച്ച് എന്ന് ചോദിക്കുന്നത്. കുട്ടികൾക്കൊപ്പം ആടിപ്പാടിയും സന്തോഷകരമായും മുന്നോട്ടുപോകുന്ന ഇവരുടെ ജീവിതത്തിൽ ഇനിയും ഒരുപാട് സന്തോഷങ്ങൾ ഉണ്ടാകട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.