വാവയെന്താ ചേട്ടന്ന് വിളിക്കാത്തെ.!? കുഞ്ഞു ബേബിയെ മടിയിലിരുത്തി ഇസു; ക്യൂട്ട് ബേബീസ് ചിത്രങ്ങൾ വൈറൽ.!! | Kunchacko Boban Son Izahaak With Baby

Izahaak Kunchacko Boban With Baby : മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചോക്ലേറ്റ് നായകൻ ആണ് കുഞ്ചാക്കോ ബോബൻ. 90 കളിൽ നിറം, പ്രിയം, അനിയത്തിരിപ്രാവ് തുടങ്ങിയ സൂപ്പർ ഹിറ്റ്‌ ചിത്രങ്ങൾ യുവാക്കൾക്കിടയിൽ ഉണ്ടാക്കിയ ഓളമൊന്നും മലയാളത്തിൽ മറ്റൊരു റൊമാന്റിക് ചിത്രവും ഉണ്ടാക്കിയിട്ടില്ല എന്നതാണ് സത്യം.

സംവിധായകനും ചലച്ചിത്ര നിർമ്മതവുമായ ബോബൻ കുഞ്ചാക്കോയുടെ മകനാണ് താരം.ധന്യ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ കുഞ്ചാക്കോ ബോബൻ നായക വേഷത്തിൽ എത്തിയത് ഫാസിൽ ചിത്രം അനിയത്തിപ്രാവിലൂടെയാണ്. ട്രാഫിക് മുതൽ ഇങ്ങോട്ട് വില്ലൻ വേഷങ്ങളും പോലീസ് വേഷങ്ങളുമെല്ലാം അടിപൊളിയായി ചെയ്ത് തന്റെ ചോക്ലേറ്റ് ഹീറോയെന്ന പഴയ ഇമേജ് പാടേ തിരുത്താൻ കുഞ്ചാക്കോ ബോബന് കഴിഞ്ഞു. ഏറ്റവുമൊടുവിൽ ചെയ്ത “ന്നാ താൻ കേസ് കൊടു” എന്ന ചിത്രത്തിലെ വ്യത്യസ്തമായ വേഷം ഏറ്റവും ഭംഗിയയാണ് താരം ചെയ്തിരിക്കുന്നത്.

റിലീസിന് മുൻപേ തന്നെ അദ്ദേഹത്തിന്റെ ഒറ്റ ഡാൻസ് കൊണ്ട് ചിത്രത്തിന്റെ ഹൈപ്പ് ഉയർന്നതും നമ്മൾ കണ്ടതാണ്. പ്രായം കൂടും തോറും ഗ്ലാമർ കൂടി വരുന്നു എന്ന് ആരാധകർ സ്നേഹത്തോടെ കളി പറയാറുണ്ട് താരത്തിനോട്. 2005 ൽ ആണ് കുഞ്ചാക്കോ ബോബൻ പ്രിയയെ വിവാഹം കഴിച്ചത്. തന്റെ ആരാധിക കൂടി ആയിരുന്ന പ്രിയയുമായി ഏറെ നാളായി പ്രണയത്തിൽ ആയിരുന്ന താരം പ്രിയയെ വിവാഹം കഴിച്ചു.

ഏറെ വർഷങ്ങൾക്ക് ശേഷമാണു ഇരുവർക്കും ആദ്യത്തെ കുഞ്ഞു ജനിച്ചത്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന്റെ പേര്. 5 വയസ്സുകാരനായ ഇസഹാക്കും ഒരു കുഞ്ഞു താരമാണ് സോഷ്യൽ മീഡിയയിലും മറ്റുമായി ഇസാഹാക്കിന്റെ ചിത്രങ്ങളും വീഡിയോകളും വേഗം തന്നെ വൈറൽ ആകാറുണ്ട്. ഇപോഴിതാ ഒരു കുഞ്ഞു ബേബിയെ മടിയിലിരുത്തുന്ന ഇസാഹാക്കിന്റെ വീഡിയോ ആണ് വൈറൽ ആകുന്നത്.സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയ ഷാഫിന ബബിന്റെ കുഞ്ഞിനെയാണ് ഇസഹക്ക് താലോലിക്കുന്നത്.