സാന്ത്വത്തിന് ഇനി സ്വന്തമായി ഒരു വക്കീൽ.!! ഇനി വെറും മഞ്ജുഷ അല്ല, അഡ്വക്കേറ്റ് മഞ്ജുഷ കെ.എം; അച്ഛനും അമ്മക്കും ഒപ്പം വക്കീൽ പട്ടം ഏറ്റുവാങ്ങി പ്രിയതാരം.!! | Santhwanam Manjusha Martin Successfully Completed LLB

Santhwanam Manjusha Martin Successfully Completed LLB : അഭിനയത്രി,സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, എന്നിങ്ങനെ നിരവധി മേഖലകളിലേക്ക് തന്റെ കഴിവ് പരിപോഷിപ്പിച്ച വ്യക്തിയാണ് മഞ്ജുഷ മാർട്ടിൻ. ഇപ്പോൾ ഏഷ്യാനെറ്റ് സംരക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലെ പ്രധാന കഥാപാത്രമായി താരം പ്രേക്ഷകർക്കും മുൻപിൽ എത്തിയിരിക്കുകയാണ്. സാന്ത്വനം കുടുംബത്തിലെ കണ്ണന്റെ മുറപ്പെണ്ണായ അച്ചുവായാണ് മഞ്ജുഷ പ്രേക്ഷക ഹൃദയം കവർന്നിരിക്കുന്നത്.

ടെലിവിഷൻ ടിആർപി റൈറ്റിങ്ങുകളിൽ ഏറ്റവും മുൻപന്തിയിലാണ് ഈ പരമ്പര. കണ്ണനും അച്ചുവും തമ്മിലുള്ള പ്രണയജോഡി പ്രേക്ഷകരും വളരെയധികം ആസ്വദിക്കുന്നുണ്ട്. തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോറിന്റെ മലയാളം റീമേക്ക് ആണ് സാന്ത്വനം എന്ന ഈ പരമ്പര. ഇപ്പോൾ ഇതാ താരം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷമാണ് പ്രേക്ഷകരുമായി പങ്കുവെക്കുന്നത്.

വെളുത്ത സാരിയും, അതിനുമുകളിൽ കറുത്ത ഓവർകോട്ട് ധരിച്ച് യഥാർത്ഥത്തിൽ ഒരു വക്കീൽ ആയിരിക്കുകയാണ് നമ്മുടെ മഞ്ജുഷ. ഒരു എൽഎൽബി ബിരുദധാരി ആയിരിക്കുകയാണ് ഇപ്പോൾ താരം. വീട്ടിൽ നിന്നും പ്രാർത്ഥിച്ച് അച്ഛനെയും അമ്മയുടെയും അനുഗ്രഹം വാങ്ങി ഒരു യഥാർത്ഥ വക്കീലായ മഞ്ജുഷയെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്. സിംഗപ്പണ്ണേ എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

താരം പങ്കുവെച്ച് ഈ വീഡിയോക്കൊപ്പം ഒരു ക്യാപ്ഷനും കുറിച്ചിട്ടുണ്ട്. And finally, Manjusha martin converted to advocate Manjusha km Dream day താരം പങ്കുവെച്ച് ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. നിരവധി പേർ ആശംസകളും താരത്തിനേ അറിയിക്കുന്നുണ്ട്. ടിക് ടോക് ലൂടെയും റിൽ വീഡിയോകളിലൂടെയും ആണ് മഞ്ജുഷ പ്രേക്ഷക ഹൃദയം കവർന്നത്. ഏതായാലും താരത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകരും.