കേരളത്തിന്റെ ആസ്ഥാന കൃഷ്ണന്റെ കൂടെ.!! ശരത്തിനൊപ്പം പുതിയ സന്തോഷം പങ്കുവെച്ച് വരദ; താരങ്ങൾ ഒത്തുചേർന്ന് അടിപൊളി ആഘോഷം.!! | Varada And Sarath Das Photo

Varada And Sarath Das Photo : മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് വരദ. സിനിമകളിലൂടെയും സീരിയലുകളിലൂടെയും കുടുംബ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരം കൂടിയാണ് അവർ. വാസ്തവം എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരി ആയാണ് വരദ മലയാള സിനിമയിലേക്ക് കടന്ന് വന്നത് പിന്നീട് ചില സിനിമകളിൽ നായികയായയും താരം പ്രത്യക്ഷപ്പെട്ടു. നിരവധി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

സ്നേഹക്കൂട്, ഹൃദയം സാക്ഷി, മാലാഖയുടെ മകൾ, ഇളയവൾ ഗായത്രി, പ്രശനം ഗുരുതരം, മൂടൽ മഞ്ഞ് എന്നിങ്ങനെ നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അമല എന്ന സീരിയലിലെ വരദയുടെ കഥാപാത്രത്തെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം സീരിയലിൽ നിന്നും ഒരു ചെറിയ ഇടവേള എടുത്തെങ്കിലും തിരിച്ചു വരവിനു ഒരുങ്ങുകയാണ് താരം. യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയുമെല്ലാം തന്റെ വിശേഷങ്ങൾ വരദ പങ്കുവെക്കാറുണ്ട്. ഹെയർ കളർ ഒക്കെ ചെയ്ത് ന്യൂ ലുക്കിലാണ് വരദായെ ഇപ്പോൾ കാണാൻ കഴിയുക.

കഴിഞ്ഞ ദിവസം സീരിയൽ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ മീറ്റിങ്ങിന് വരദ പങ്കെടുത്തിരുന്നു. അവിടെ വെച്ച് സഹതരങ്ങൾക്കൊപ്പം എടുത്ത ചുത്രങ്ങളെല്ലാം വരദ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിട്ടുണ്ട്. അതിൽ ഏറ്റവും ലൈക്ക്സ് കിട്ടിയ ചിത്രം നടൻ ശരത്തിനോടൊപ്പം നിൽക്കുന്ന ചിത്രത്തിനാണ്. കേരളത്തിലെ ആസ്ഥാന കൃഷ്ണാനൊപ്പം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. സത്യത്തിൽ ശരത്തിനെ ആദ്യം കാണുമ്പോൾ മലയാളികൾക്കെല്ലാം ഓർമ്മ വരുന്ന കാര്യവും അത് തന്നെ ആകും.

അതിനു ഒരു കാരണം കൂടിയുണ്ട് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ശ്രീ മഹാ ഭാഗവതം എന്ന പരമ്പരയിൽ കൃഷ്ണാനായി അഭിനയിച്ചത് ശരത് ആയിരുന്നു. അത് കൊണ്ട് തന്നെ ശരത്തിന്റെ ആ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴും മലയാളി കുടുംബപ്രക്ഷകരുടെ മനസ്സിൽ കൃഷ്ണന്റെ രൂപം ഓർക്കുമ്പോൾ ശരത്തിന്റെ മുഖം തെളിയാറുണ്ട്. ശരത് ഇപ്പോൾ ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ്. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ട് തവണയാണ് താരം സ്വന്തമാക്കിയത്.

View this post on Instagram

A post shared by Varada (@varada_emi)