വാപ്പക്ക് കാറും മോന് ബൈക്കും.!! ദുൽഖറിന്റെ ഗാരേജിൽ ഒരു ഭീമൻ കൂടി; കാറിന് ബ്രേക്ക് കൊടുത്ത് അൾട്രാ വയലറ്റ് എഫ് 77 സ്വന്തമാക്കി ദുൽഖർ സൽമാൻ.!! | Dulquer Salmaan New Ultraviolette F77 UVMach2

Dulquer Salmaan New Ultraviolette F77 UVMach2 : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും മികച്ച ചിത്രങ്ങൾ ചെയ്ത് മലയാളികളുടെ അഭിമാനം വാനോളം ഉയർത്തുന്ന ഒരു താരം കൂടിയാണ് ദുൽഖർ. മലയാളികളുടെ മെഗാതാരം മമ്മൂട്ടിയുടെ മകൻ ആയത് കൊണ്ട് തന്നെ ദുൽഖറിനോട് എല്ലാവർക്കും പ്രത്യേക സ്നേഹവുമുണ്ട്.

മമ്മൂട്ടിയെപ്പോലെ തന്റെ വാഹനങ്ങളോട് അമിതമായ ഇഷ്ടം ഉള്ള താരമാണ് ദുൽഖർ. വിന്റേജ് സ്റ്റൈൽ തുടങ്ങി ഏറ്റവും പുതിയ വാഹനങ്ങൾ വരെ താരത്തിന്റെ കൈവശം ഉണ്ട്. ഇപോഴിതാ പുതിയ അൾട്രാവയലറ്റ് എഫ് 77 ആണ് താരം സ്വന്തമാക്കിയത്. ലോകത്തിലെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് അൾട്രാ വയലറ്റ് എഫ് 77. ഒറ്റ ചാർജിങ്ങിൽ 307 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്താണ് അൾട്രാവയലറ്റ് അവരുടെ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കിയത്.

ഹൈ പെർഫോമൻസ് ഇലക്ട്രിക് മോട്ടോർ ശ്രീണിയിലേക്കാണ് എഫ് 77 എത്തുന്നത്. 33.52 ബി എച് പി പവറും 90 എൻ എം ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോർ ആണ് ഇതിനു നൽകിയിരിക്കുന്നത്. 2.9 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 60 കിലോമീറ്ററും 7.5 സെക്കൻഡിൽ 100 കിലോമീറ്ററും വേഗത കൈവരിക്കാൻ ഈ ബൈക്കിനു കഴിയും. മണിക്കൂറിൽ 147 കിലോമീറ്റർ ആയിരിക്കും പരമാവധി വേഗത.

ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള ബൈക്ക് എന്ന നേട്ടം കൈവരിക്കാൻ ഒരുങ്ങുന്ന അൾട്രാവയലറ്റ് എന്ന കമ്പനിയുടെ ഇൻവെസ്റ്റർ കൂടിയാണ് ദുൽഖർ. ഈയടുത്ത് താരം തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ ദുൽഖർ ഒരു നിക്ഷേപകനാണ്. ബ്ലാക്ക്, ഓറഞ്ച് കോമ്പോയിൽ ഉള്ള ബൈക്ക് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 2.99 ലക്ഷം മുതൽ 3.99 ലക്ഷം വരെയാണ് ബൈക്കിന്റെ വില. ഷോറൂമിൽ നിന്ന് ബൈക്കിന്റെ കീ ഏറ്റു വാങ്ങുന്ന ചിത്രവും താരം പങ്ക് വെച്ചിട്ടുണ്ട്.