അച്ഛന്റെ പിന്നിൽ ആവേശം.!! ‘കലിതുള്ളിയ കാളിതൻ കാതിൽ’ ഫാമിലി എഡിഷനുമായി ആശാ ശരത്തും കുടുംബവും; രംഗണൻ തരംഗം വൈറലാകുന്നു.!! | Asha Sharath Aavesham Family Edition Video Viral

Asha Sharath Aavesham Family Edition Video Viral : മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ആശാ ശരത്ത്. നടിയും അതിലുപരി നർത്തകിയുമാണ് താരം. കൂടാതെ റേഡിയോ ജോക്കി, ബിസിനസ് വനിത എന്നീ പേരുകളിലും താരം പ്രശസ്തയാണ്.

ശരത്തിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ദൃശ്യം എന്ന സിനിമയിലെ ഐജി വേഷമാണ് ആശാ ശരത്തിനെ ഏറെ ജനപ്രിയയാക്കി മാറ്റിയത്. താരത്തിന് രണ്ട് മക്കളാണ് ഉള്ളത് ഉത്തരയും കീർത്തനയും. ഇതിൽ ഉത്തര ശരത്തിന്റെ വിവാഹ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. അമ്മയെപ്പോലെ തന്നെ നൃത്തമേഖലയിൽ അഭിരുചിയുള്ള കുട്ടിയാണ് മകൾ ഉത്തര. കീർത്തനയ്ക്കും നൃത്തം ഇഷ്ടമാണ്. ആശാ ശരത്തും കുടുംബവും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇവർ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ട്രെൻഡിനൊപ്പം ഉള്ള ഇവരുടെ റീലുകളാണ് ഏറ്റവും ജനശ്രദ്ധ പിടിച്ചു പറ്റാറുള്ളത്.

ഇപ്പോഴിതാ ആവേശം എന്ന സിനിമയിലെ ഫാറ്റ് ഫാസിൽ ചെയ്തു വൈറലായ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ”കലിതുള്ളിയെ കാളി തൻ കാതിൽ ” എന്ന പാട്ടാണ് സോഷ്യൽ മീഡിയയിലെ ട്രെൻഡ്. ഈ പാട്ടിനൊപ്പം ചുവടുവെക്കുകയാണ് ആശാ ശരത്തും മക്കളും. ഭർത്താവ് ശരത്തിന്റെ പിന്നിൽ ഒളിഞ്ഞു നിന്നു കൊണ്ടാണ് അമ്മയും മക്കളും റീൽ തകർത്തഭിനയിക്കുന്നത്. ”Family edition” എന്ന് ഒരു ക്യാപ്ഷനും വീഡിയോയ്ക്ക് താഴെ ചേർത്തിരിക്കുന്നു.

ശരത്തിന്റെ എക്സ്പ്രഷൻ വളരെ രസകരമായിട്ടുണ്ട്. ഡാൻസിന്റെ കോസ്റ്റ്യൂമിൽ തന്നെയാണ് അമ്മയും മക്കളും. ഉത്തരാശരത്താണ് തന്റെ പേജിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച വീഡിയോ നിമിഷനേരങ്ങൾ കൊണ്ടാണ് 3.2 മില്യൺ ആളുകൾ കണ്ടു കഴിഞ്ഞത്. നിരവധി ആളുകൾ ലൈക്കും കമന്റുകളുമായി വീഡിയോയിൽ എത്തിയിട്ടുണ്ട്. പങ്കുവയ്ക്കപ്പെട്ട കമന്റുകൾ എല്ലാം വളരെ രസകരമാണ്.