ആ കടം വീട്ടാനായത് ഇന്ന്.!! ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം; പുതിയ വിശേഷവുമായി അമ്പിളി ദേവി.!! | Ambili Devi Happy News

Ambili Devi Happy News : യുവജനോത്സവ വേദികളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അമ്പിളി ദേവി. സഹോദരി കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം സിനിമയിലും സീരിയലിലും ഒരുപോലെ വേഷങ്ങൾ കൈകാര്യം ചെയ്തു. തിരക്കിട്ട അഭിനയ ജീവിതത്തിനിടയിൽ നൃത്തവുമായി താരം സജീവമായി വേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

അഭിനയത്തിൽ നിന്നും മാറിയപ്പോഴും താരം നൃത്ത വിദ്യാലയത്തിന്റെ തിരക്കുകളിൽ സജീവസാന്നിധ്യം തന്നെയായിരുന്നു. കോവിഡ് കാലത്ത് ഓൺലൈനായി ക്ലാസ് നടത്തിയിരുന്നു എന്ന് താരം മുൻപ് വ്യക്തമാക്കുകയുണ്ടായി.വിവാഹത്തോടെ വാർത്താമാധ്യമങ്ങളിലും താരം നിറഞ്ഞു നിൽക്കുകയുണ്ടായി. വ്യക്തി ജീവിതത്തിലെ അപ്രത്യക്ഷിത തിരിച്ചടികളിൽ അമ്പിളിക്ക് താങ്ങായത് അച്ഛനും അമ്മയും സഹോദരിയും സുഹൃത്തുക്കളുമായിരുന്നു എന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു. അമ്പിളിസ് വേൾഡ് എന്ന യൂട്യൂബ് ചാനലിലൂടെ താരം തൻറെ വിശേഷങ്ങൾ ഒക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ തന്റെ മക്കളുടെ ഏറ്റവും പുതിയ വിശേഷം പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരം. രണ്ട് മക്കൾക്കും തുലാഭാരം നടത്തിയതിന്റെ സന്തോഷവും വിശേഷങ്ങളുമാണ് താരത്തിന് ഇപ്പോൾ പങ്കുവയ്ക്കുവാനായി ഉള്ളത്. മൂത്ത മകൻ അപ്പു കുഞ്ഞായിരിക്കുമ്പോൾ നേർച്ച നേർന്ന കൂവളം തുലാഭാരം ഇപ്പോഴാണ് നടത്താൻ കഴിഞ്ഞത്.

കൂവളത്തിലയും പഞ്ചസാരയോ ശർക്കരയോ ഒക്കെ വെച്ച് തുലാഭാരം നടത്താം എന്നായിരുന്നു നേർന്നത്. ഇപ്പോഴാണ് അത് നടത്താൻ സാധിച്ചതെന്ന് താരം പറയുന്നു. ചേട്ടനും അമ്മയ്ക്കും ഒപ്പം വീഡിയോയിൽ അജിക്കുട്ടനും നിറഞ്ഞ് നിന്നിരുന്നു. എവിടേക്കാണ് പോകുന്നത് എന്ന ചോദ്യത്തിന് ഊഞ്ഞാലാടാൻ പോവുകയാണ് എന്നായിരുന്നു അജുവിന്റെ മറുപടി.നേർച്ച പറയുമ്പോൾ അജു ചെറുതായിരുന്നു എന്നും ഇന്നവന് 9 വയസ്സായെന്നും അമ്പിളി പറയുന്നു. മക്കളുടെ തുലാഭാരം നടക്കുന്ന സമയത്ത് തൊഴുതു നിൽക്കുകയായിരുന്നു അമ്പിളി ദേവി. തുമ്പപ്പൂവ് എന്ന പരമ്പരയിലൂടെ ആയിരുന്നു അമ്പിളി ദേവി മിനിസ്ക്രീനിലേക്ക് തിരിച്ചെത്തിയത്. അന്ന് മകൻ വളരെ ചെറിയ കുട്ടിയായിരുന്നതിനാൽ അവനെയും കൊണ്ടായിരുന്നു താരം ലൊക്കേഷനിലേക്ക് പോയിരുന്നത്. രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരുന്ന സമയത്താണ് അമ്പിളി ദേവി അഭിനയത്തിന് താൽക്കാലികമായി ബ്രേക്ക് ഇട്ടത്. നിലവിൽ സ്ത്രീപദം എന്ന പരമ്പരയിൽ അഭിനയിക്കുകയാണ് താരം.