ഞാൻ മീനൂട്ടിയെ ഹോസ്റ്റലിൽ നിന്നും ചാടിച്ച് കറങ്ങാൻ പോവും, ദിലീപ് അങ്കിൾ വഴക്ക് പറയും; മാളവിക ജയറാമിന് വിവാഹ സമ്മാനവും ആശംസയുമായി ദിലീപേട്ടനും കുടുംബവും.!! | Meenakshi Dileep And Kavya Madhan In Malavika Jayaram Weeding Ceremony

Meenakshi Dileep And Kavya Madhan In Malavika Jayaram Weeding Ceremony : കുടുംബ പ്രേക്ഷകരുടെ നായകൻ ജയറാമിന്റെയും മലയാളത്തിന്റെ എവർഗ്രീൻ നായിക പാർവതിയുടെയും മകൾ മാളവിക ജയറാമിന്റെ വിവാഹവും അതിനു അനുബന്ധിച്ചു നടക്കുന്ന വിരുന്നുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

ജയറാമിനെ പോലെ പ്രശസ്തനും ജനപ്രിയനും ആയ ഒരു കലാകാരന്റെ മകളുടെ വിവാഹത്തിന് സ്വാഭാവികമായും പല പ്രമുഖരും പങ്കെടുക്കും. പിണറായി വിജയൻ മുതൽ സിനിമാക്കാർ വരെ പല സെലിബ്രിറ്റികളും പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. പതിനെട്ടിന്റെ നിറവിൽ നടി ഷീലയും, സായി കുമാർ, ബിന്ദു പണിക്കർ, മമ്മൂക്ക തുടങ്ങി പല പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ 6.15 ആയിരുന്നു വിവാഹമെങ്കിലും, ശനിയാഴ്ച കുടുംബക്കാർക്ക് പുറമേ സിനിമാക്കാർക്കും മറ്റ് വിഐപികൾക്കും വേണ്ടിയുള്ള വിരുന്ന് ജയറാം ഒരുക്കി.

തൃശൂർ ഹയാത്ത് ഹോട്ടലിൽ ആണ് വിവാഹ വിരുന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പല പ്രസിദ്ധരും വിരുന്നിൽ പങ്കെടുത്തു. മമ്മൂട്ടി കമ്പനി അഞ്ചാമതായി നിർമ്മിക്കുന്ന ടർബോ എന്ന പുത്തൻ പുതിയ മമ്മൂട്ടി ചിത്രം സെക്കൻഡ് പോസ്റ്റർ റിലീസ് ആക്കിയ ഈ വേളയിൽ, മമ്മൂക്ക തന്റെ ടർബോ ലുക്കിൽ സൽക്കാരത്തിന് എത്തി. കൂട്ടത്തിൽ മാസായി വന്നത് ദിലീപും മകൾ മീനാക്ഷിയും ആയിരുന്നു.

ദിലീപ് എക്സിക്യൂട്ടീവ് ലുക്കിൽ നീല ഷർട്ടും പാന്റും ധരിച്ചിരിക്കുന്നു. മാളവിക ഒരു ട്രഡീഷണൽ പാർട്ടി വെയർ ആണ് സൽക്കാരത്തിനായി തിരഞ്ഞെടുത്തത്. ദിലീപും മീനാക്ഷിയും കാറിൽ നിന്നിറങ്ങിയതും അവരുടെ ഒപ്പം നടനും സംവിധായകനുമായ നാദിർഷയും ഒപ്പം ചേർന്നു. പാലക്കാട് നെന്മാറ സ്വദേശിയായ നവനീതാണ് മാളവികയുടെ വരൻ. യുകെയിൽ സെറ്റിൽഡ് ആയ നവനീതിന്റെയും മാളവികയുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.