ഇൻസ്റ്റാഗ്രാമിൽ ആരാധികമാരുടെ മെസ്സേജ് പ്രവാഹമാണ്..!! ആ മെസ്സേജുകൾ ഇങ്ങനെ; മനസ് തുറന്ന് സാന്ത്വനം കുഞ്ഞനിയൻ.!! | Achu Sugandh About Santhwanam

Achu Sugandh About Santhwanam : കുടുംബപ്രേക്ഷരുടെ മനം കവരുന്ന പരമ്പരയാണ് സാന്ത്വനം. പരമ്പരയിൽ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ അച്ചു സുഗന്താണ്. സാന്ത്വനം വീട്ടിൽ ഒട്ടേറെ കുസൃതികളും ചിരിയും കളിയുമൊക്കെയായി കടന്നുപോകുന്ന ഇളയ കുടുംബാംഗമാണ് കണ്ണൻ.

പൊതുവെ പ്രേക്ഷകർക്കെല്ലാം ഏറെ ഇഷ്ടപ്പെട്ട ഒരു കഥാപാത്രം കൂടിയാണ് അച്ചു അവതരിപ്പിക്കുന്ന ഈ കഥാപാത്രം. വാനമ്പാടി എന്ന സീരിയലിൽ ഒരു ചെറിയ കഥാപാത്രത്തിന് ജീവൻ നൽകിയും ഒപ്പം ആ സീരിയലിന്റെ സഹസംവിധായകരിൽ ഒരാളായി പ്രവർത്തിച്ചുകൊണ്ടുമാണ് അച്ചുവിന്റെ ഈ രംഗത്തേക്കുള്ള തുടക്കം. ഇപ്പോഴിതാ നടി അനു ജോസഫിന്റെ യൂ ടൂബ് ചാനലിൽ അതിഥിയായി എത്തിയ അച്ചു പങ്കുവെച്ച ചില വിശേഷങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സ്വന്തം പേര് തനിക്കിഷ്ടമല്ല എന്നാണ് അച്ചു പറയുന്നത്. പൊതുവെ പെൺകുട്ടികളുടെ പേരാണ് അച്ചു എന്ന തോന്നൽ മനസ്സിൽ പണ്ടേ ഉണ്ടായിരുന്നു. യഥാർത്ഥജീവിതത്തിൽ ഒരു അനിയത്തിയാണ് ഉള്ളത്. നഴ്‌സാണ്. കുട്ടിക്കാലം മുതലേ ചേട്ടന്മാർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു.

എവിടെപ്പോയാലും ചേട്ടന്മാരെ കിട്ടും. സാന്ത്വനത്തിൽ എത്തിയപ്പോൾ കഥയിലും അങ്ങനെ തന്നെ. മൂന്ന് ചേട്ടന്മാർ. റിയൽ ലൈഫിൽ അവർ ചേട്ടന്മാർ തന്നെ. സിനിമയിൽ അഭിനയിക്കണമെന്ന് മുന്നേ കുറെ ആഗ്രഹിച്ചിരുന്നു. അവിടെ നിന്നാണ് അസിസ്റ്റന്റ് ഡയറക്ടറുടെ വേഷം എടുത്തണിയുന്നത്.

അച്ഛൻ തനിക്ക് വേണ്ടി കുറെ പേരുടെ അടുത്ത് അവസരങ്ങൾ ചോദിച്ചിരുന്നു. ഇപ്പോൾ സാന്ത്വനത്തിൽ കണ്ണനാകുമ്പോൾ തനിക്കൊപ്പം ഏറെ സന്തോഷിക്കുന്നത് അച്ഛൻ തന്നെ. സോഷ്യൽ മീഡിയയിൽ താൻ ഏറെ ആക്ടീവാണെന്ന് അച്ചു പറയുന്നു. ആരാധികമാരാണെന്ന് പറഞ്ഞ് ഇൻസ്റ്റാഗ്രാമിൽ കുറെ മെസ്സേജുകൾ വരാറുണ്ട്. എല്ലാവർക്കും താൻ സഹോദരനാണ്. സാന്ത്വനം ലൊക്കേഷനിൽ ചിപ്പിച്ചേച്ചി ശരിക്കും വിസ്മയിപ്പിക്കാറുണ്ട്. സീരിയൽ തുടങ്ങുന്ന സമയത്ത് ചേച്ചിയോട് പറഞ്ഞിരുന്നു, എനിക്ക് നല്ല പേടിയുണ്ടെന്ന്. അന്ന് ചേച്ചി പറഞ്ഞത് ചേച്ചിക്കും പേടിയുണ്ടെന്നാണ്. ഒരു നിർമ്മാതാവ് കൂടിയായിരുന്നിട്ടും എത്രയോ ഹബിൾ ആണ് ചിപ്പിച്ചേച്ചി.