സുധാപ്പൂന്റെ രണ്ടാമത്തെ ജന്മാഷ്ടമി വിശേഷങ്ങൾ.!! മകളെ അണിയിച്ചൊരുക്കി ചടങ്ങുകൾ നടത്തി സൗഭാഗ്യ വെങ്കിടേഷ്; ശരിക്കും ഉണ്ണിക്കണ്ണൻ തന്നെയെന്ന് ആരാധകർ.!! | Sowbhagya Venkitesh Celebrate Sudhapoo Second Janmashtami

Sowbhagya Venkitesh Celebrate Sudhapoo Second Janmashtami : സോഷ്യൽ മീഡിയയിൽ സജീവമാണ് നടി താരാ കല്യാണിൻ്റെ മകൾ സൗഭാഗ്യ വെങ്കിടേഷ്. മുത്തശ്ശി ശുഭലക്ഷ്മിയും, അമ്മ താരാ കല്യാണും ബിഗ് സ്ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതമാണെങ്കിലും, ടിക് ടോക്കിലൂടെയും, ഡാൻസിലൂടെയും ആരാധകരുടെ പ്രിയങ്കരിയായി സൗഭാഗ്യ മാറുകയായിരുന്നു.

സീരിയൽ നടനായ അർജുൻ സോമശേഖറാണ് സൗഭാഗ്യയുടെ ഭർത്താവ്. ഇവർക്ക് സുദാപ്പു എന്നു വിളിക്കുന്ന സുദർശന എന്നൊരു മകളുണ്ട്. സൗഭാഗ്യ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കുന്നത് യുട്യൂബ് ചാനൽ വഴിയാണ്. ഇപ്പോൾ സൗഭാഗ്യ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായി മാറുന്നത്. ശ്രീകൃഷ്ണ ജയന്തി ദിവസം വീട്ടിലെ ആഘോഷത്തിൻ്റെ വീഡിയോയായിരുന്നു അത്. അർജുനും, അർജുൻ്റെ ചേട്ടനും മക്കളും, സൗഭാഗ്യ, സുദർശന എന്നിവരായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്.

പൂക്കൾ കൊണ്ട് അലങ്കരിച്ച് കൃഷ്ണ വിഗ്രഹം വച്ച് അവിടെയാണ് പൂജ നടത്തിയത്. മകൾ സുദർശനയെ ഉണ്ണിക്കണ്ണനായി ഒരുക്കിയതിൻ്റെ ബുദ്ധിമുട്ടും സൗഭാഗ്യ വീഡിയോയിൽ പങ്കുവെച്ചു. കഴിഞ്ഞ വർഷം ജന്മാഷ്ടമിക്ക് ഒരുക്കുമ്പോൾ മകൾ കുഞ്ഞായതിനാൽ പെട്ടെന്ന് ഒരുക്കാൻ പറ്റിയെന്നും, ഇത്തവണ വളരെയധികം സുദാപ്പു ബുദ്ധിമുട്ടിച്ചെന്നും പറയുകയാണ് സൗഭാഗ്യ.

സൗഭാഗ്യയും, അനുവും ധരിച്ചത് മുത്തശ്ശി ഓണത്തിന് വാങ്ങി നൽകിയ ഓണക്കോടിയായിരുന്നു. സൗഭാഗ്യയെ സഹായിക്കാൻ ചേട്ടൻ മകൾ അനു കൂടെ തന്നെയുണ്ട്. വളരെ ഭംഗിയായി സുദാപ്പുവിനെ ഒരുക്കി കൃഷ്ണൻ്റെ പ്രസാദങ്ങളൊക്കെ നൽകുന്നതും വീഡിയോയിൽ കാണാം. വീഡിയോയുടെ അവസാനം ഭർത്താവ് അർജുൻ സോമശേഖർ വരികയും, രണ്ടു പേരും കൂടി കൃഷ്ണനെ കുറിച്ചുള്ള ചില ചോദ്യങ്ങൾ പരസ്പരം ചോദിക്കുകയും ചെയ്യുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. ഓണത്തിൻ്റെ വീഡിയോ പോലെ തന്നെ വളരെ രസകരമായാണ് ജന്മാഷ്ടമി വീഡിയോയും സൗഭാഗ്യ പ്രേക്ഷകർക്കായി പങ്കുവെച്ചത്. യുട്യൂബിൽ നിരവധി ആരാധകരാണ് സൗഭാഗ്യയ്ക്കുള്ളത്.