ഇനി ആഡംബര വാഹനത്തിൽ പറ പറക്കാം.!! ഇഷ്ട വാഹനം സ്വന്തമാക്കി സ്റ്റാർ മാജിക്ക് അനുമോൾ; പ്രേഷകരുടെ അനുകുട്ടിയുടെ പുതിയ നേട്ടം കണ്ടോ.!? | Star Magic Anumol Happy News Malayalam

Star Magic Anumol Happy News Malayalam : നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും ടിവി റിയാലിറ്റി ഷോകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുമോൾ അനുക്കുട്ടി. സ്റ്റാർ മാജിക് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ആണ് അനുമോൾ പ്രേക്ഷകർക്ക് ഇത്രയധികം സുപരിചിതയായി മാറിയത്. തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് അനുക്കുട്ടിയെആരാധകർ സ്നേഹിക്കുന്നത്.

യാതൊരുവിധ താര ജാഡകളും ഇല്ലാതെ സമൂഹത്തോട് വളരെ അടുത്ത് ഇടപഴകാനാണ് അനുക്കുട്ടിക്കും താല്പര്യം. ഉദ്ഘാടന ചടങ്ങുകളും ഷൂട്ടിംഗ് തിരക്കുകളുമായി താൻ എപ്പോഴും ബിസി ആയിരിക്കാനാണ് ഇഷ്ടപ്പെടുന്നത് എന്ന് താരം ഇതിനു മുൻപ് പറഞ്ഞിരുന്നു. എന്നാൽ എല്ലാ തിരക്കുകൾക്കിടയിലും തന്റെ വിശേഷങ്ങൾ അനുമോൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. നിരവധി സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നുമാണ് അനുമോൾ ഇന്നു കാണുന്ന ഉയരങ്ങളിലേക്ക് വളർന്നുവന്നത്. പുതിയ വീട് സ്വന്തമാക്കിയതിനുശേഷം പുതിയ ഒരു കാർ കൂടി സ്വന്തമാക്കണമെന്നായിരുന്നു താരത്തിന്റെ ആഗ്രഹം.

ആഗ്രഹം ഇപ്പോൾ പൂർത്തീകരിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഒരു പുതിയ ചിത്രം താരം പങ്കുവെച്ചിരിക്കുന്നു. പുതിയൊരു വാഹനം സ്വന്തമാക്കിയതിന്റെ ദൃശ്യങ്ങളാണ് ഇവ. കിയയുടെ പുതിയ മോഡൽ കാർ ആണ് താരം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. കറുപ്പ് തരത്തിലുള്ള ഈ കാറിന്റെ നമ്പർ വരുന്നത് T0523Kl7611C ആണ്. 6 എയർ ബാഗ്, ഡിസ്ക് ബ്രേക്ക്, ഹൈ ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, എന്നിവയെല്ലാം ഇതിന്റെ ചില പ്രത്യേകതകളാണ്.

10 ലക്ഷം മുതൽ 19 ലക്ഷം വില വരെ വരുന്ന നിരവധി കാറുകൾ ആണ് കിയ വിപണിയിൽ ഇറക്കുന്നത്. കുടുംബസമേതം എത്തിയാണ് അനുമോൾ കാർ സ്വന്തമാക്കിയിരിക്കുന്നത്. അനുമോളുടെ ഈ സന്തോഷത്തിന് നിരവധി ആരാധകരുടെയും താരങ്ങളുടെയും കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ശ്രീറാം രാമചന്ദ്രൻ, ലക്ഷ്മി നക്ഷത്ര, ആക്ടർ ജീവ, ഷിയാസ് കരീം, രാധിക വേണുഗോപാൽ, ബിനീഷ് ബാസ്റ്റിൻ, ശ്രീനിഷ് എന്നിവരെല്ലാം ആശംസകൾ രേഖപ്പെടുത്തിയിട്ടുണ്ട്.