സാന്ത്വനം തമ്പി വീണ്ടും അപ്പുപ്പനായി.!! അപ്പുവിന് പിറകെ അമ്മുവിനും കടിഞ്ഞൂൽ കണ്മണി; ദേവുട്ടിയുടെ കുഞ്ഞുവാവവയെ കണ്ടോ.!? | Santhwanam Fame Kalyani Sunil Blessed With Baby Boy

Santhwanam Fame Kalyani Sunil Blessed With Baby Boy : കല്യാണി സുനിൽ. കഴിഞ്ഞ കുറെ വർഷങ്ങളായി ടെലിവിഷൻ പരമ്പരകളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം.പരമ്പരയിലെ ഹരിയുടെ ഭാര്യയായ അപ്പുവിന്റെ അനിയത്തി അമ്മു എന്ന കഥാപാത്രത്തെയാണ് കല്യാണി പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ചത്. കനൽ പൂവ് എന്ന പരമ്പരയിൽ വില്ലത്തി കഥാപാത്രത്തെയും താരം അവതരിപ്പിച്ചിരുന്നു.

കല്യാണിയുടെ വിവാഹവും തുടർന്നുള്ള വിശേഷങ്ങളും എല്ലാം സമൂഹമാധ്യമങ്ങൾ വളരെയധികം ഏറ്റെടുത്തതായിരുന്നു.തിരുവനന്തപുരം സ്വദേശിയായ അനൂപ് ആണ് താരത്തെ വിവാഹം ചെയ്തത്. കല്യാണിക്ക് വിവാഹപ്രായമായോ എന്നായിരുന്നു ആളുകൾ താരത്തിന്റെ വിവാഹവാർത്ത കേട്ടപ്പോൾ ചോദിച്ചത്. ഇരുവരുടെയും ലൗ മാരേജ് ആയിരുന്നില്ല അറേഞ്ച്ഡ് മാരേജ് തന്നെയായിരുന്നു.

ഇതിനെക്കുറിച്ചും കല്യാണി തുറന്നു പറഞ്ഞിട്ടുണ്ട്. രണ്ടുപേരുടെയും കുടുംബത്തിന്റെ പൂർണ സമ്മതത്തോടെയാണ് ഇരുവരും വിവാഹിതർ ആയതെന്നും, വിവാഹം കഴിഞ്ഞാലും താൻ അഭിനയരംഗത്ത് തന്നെ സജീവമായിരിക്കും എന്നും താരം പറഞ്ഞിരുന്നു. തനിക്ക് എപ്പോഴും സെലക്ടീവ് ആയ കഥാപാത്രങ്ങൾ ചെയ്യാനാണ് താല്പര്യം എന്നും താരം പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ താരം

തന്നെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്. വിവാഹശേഷം താൻ ഗർഭിണിയായ വിവരവും സോഷ്യൽ മീഡിയയിലൂടെ ആളുകൾ അറിഞ്ഞു. ഇപ്പോഴിതാ പുതിയ ഒരു ചിത്രമാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. തനിക്ക് ഒരു ആൺകുഞ്ഞ് പിറന്നിരിക്കുന്നു എന്ന് സന്തോഷവാർത്തയും ഈ ചിത്രത്തോടൊപ്പം പങ്കുവെച്ചിരിക്കുന്നു. നിറ വയറുമായി നിൽക്കുന്ന താരത്തിന്റെ ചിത്രത്തിനൊപ്പം” it is a boy ” എന്ന ചെറിയ ഒരു കുറിപ്പുമായി ആണ് സന്തോഷം പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി ആരാധകർ ആശംസകൾ അറിയിച്ചു കൊണ്ട് എത്തുന്നുണ്ട്.