നിലവിളക്ക് കൊളുത്തി പുതിയ തുടക്കം.!! ആദ്യം ലാലേട്ടന്റെ സിനിമ മതി; മുസിരിസിന്റെ പൈതൃക നഗരിയിൽ ഇനി ദിലീപേട്ടന്റെ ഡി സിനിമാസും.!! | Dileep Inaugurated New Theatre D Cinemas In Kodungallur

Dileep Inaugurated New Theatre D Cinemas In Kodungallur : മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. 1992-ൽ ആയിരുന്നു താരത്തിൻ്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളിൽ താരത്തിൻ്റെ അഭിനയ മികവ് തെളിയിച്ചതോടെ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ പട്ടികയിലേക്ക് താരം എത്തിക്കഴിഞ്ഞിരുന്നു. നായകൻ എന്നതിലുപരി നിർമ്മാതാവ്, ഗായകനുമാണ് താരം. നിരവധി ബിസിനസ്

സംരംഭങ്ങളും താരത്തിനുണ്ട്. നിരവധി പ്രതിസന്ധികൾക്കിടയിലും താരം പ്രതിസന്ധികൾ മറികടന്ന് ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമായി മാറുകയാണ്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും താരത്തിൻ്റെ വിശേഷങ്ങളൊക്കെ താരം പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച വീഡിയോയും പോസ്റ്റുമാണ് വൈറലായി മാറുന്നത്. കൊടുങ്ങല്ലൂരിൽ താരത്തിൻ്റെ ഡി സിനിമയുടെ

തിയേറ്റർ തുടക്കം കുറിച്ചിരിക്കുകയാണ്. മൂന്നു സ്ക്രീനുകളിൽ പുതിയ ദൃശ്യവിരുന്ന് ഒരുക്കുന്നതാണ് ഈ തിയേറ്റർ. ഉദ്ഘാടന ചിത്രത്തിൻ്റെ കൂടെ താരം നൽകിയ പോസ്റ്റ് ഇങ്ങനെയായിരുന്നു. ‘സന്തോഷകമായ ആഘോഷങ്ങൾക്കിടയിൽ, കൊടുങ്ങല്ലൂരിലെ മുഗൾ മാളിൽ മൂന്ന് അത്യാധുനിക സ്ക്രീനുകളോടെ ഡി സിനിമ പുതിയ തിയേറ്റർ അനാവരണം ചെയ്തു. ഈ പ്രത്യേക അവസരത്തിൽ ഞങ്ങളുമായി

സഹകരിച്ചവർക്ക് ഹൃദയം നിറഞ്ഞ നന്ദി. ഈ ആവേശകരമായ പുതിയ അധ്യായത്തിലേക്ക് കടക്കുന്ന ഞങ്ങൾക്ക് നിങ്ങളുടെ പിന്തുണയും, പ്രാർത്ഥനയും വളരെ വിലമതിക്കുന്നതാവുന്നു. നമുക്ക് ഒരുമിച്ച് വെള്ളിത്തിരയിൽ മായാജാലം തീർക്കാം’. നിരവധി പേരാണ് താരത്തിൻ്റെ ഈ പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്. സംവിധായകൻ കമൽ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്ത ചടങ്ങിലാണ് തിയേറ്റർ ഉദ്ഘാടനം നടന്നത്. മുൻസിപ്പൽ ചെയർപേഴ്സൺ ഗീത ടി കെ, മുഗൾ മാൾഉടമകളായ മുഹമ്മദ് അലി, സിദ്ദിഖ് മുഹമ്മദ് അലി, ഡി സിനിമാ മാനേജർ വിനോയ് തുടങ്ങിയവർ പങ്കെടുത്തു. സംവിധായകൻ കമൽ ഉൾപ്പെടെയുള്ളവർ തിരികൊളുത്തിയ ശേഷം, ഒരു തിയേറ്റർ ആ നാടിൻ്റെ പുരോഗതിയെയും, പ്രശസ്തിയെയും കാണിക്കുന്നതാണെന്ന് ദിലീപ് പറഞ്ഞു. കമൽ സാറിൻ്റെ അസിസ്റ്റൻ്റായി സിനിമയിൽ സിനിമയിൽ പ്രവേശിച്ചപ്പോൾ പല തവണ ഇവിടെ വന്നിരുന്നെന്നും, എന്നാൽ ഒരു സംരംഭം ഇവിടെ തുടങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും താരം പറയുകയുണ്ടായി.