ലാലേട്ടാ, ഈ ലാംബ്രട്ട ഞങ്ങളിങ്ങ് എടുക്കുവാ.!! മോഹൻലാൽ വീട്ടിൽ നിന്നും പുതിയ വിശേഷവുമായി പൃഥ്വിരാജ് – സുപ്രിയ സൂപ്പർ ജോഡികൾ.!! | Supriya Menon Prithviraj Faking A Ride On Mohanlal Lambretta

Supriya Menon Prithviraj Faking A Ride On Mohanlal Lambretta : ലാലേട്ടന്റെ വീട്ടിലെ ലാംബ്രട്ട സ്‌കൂട്ടറില്‍ കയറിയിരിക്കുന്ന നടന്‍ പൃഥ്വിരാജിന്റേയും ഭാര്യ സുപ്രിയയുയുടേയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. faking a ride on laletten’s lamby എന്ന ക്യാപ്ഷനോടു കൂടി സുപ്രിയയാണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇരുവരും ഒന്നിച്ചുളള ചിത്രവും സുപ്രിയ ഒറ്റക്കുളള ചിത്രവുമാണ് പങ്കുവെച്ചത്.

എന്താണ് സുപ്രിയ സ്‌കൂട്ടറില്‍ കയറാത്തത്, ഇപ്പോള്‍ തൊണ്ണൂറുകളിലെ കപ്പിള്‍സിനെ പോലെ തോന്നുന്നുണ്ട് തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെയായി വരുന്നത്. പൃഥ്വിരാജ്-സുപ്രിയ ദമ്പതികളുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ജനഗണമന സിനിമയുടെ വിജയാഘോഷത്തിന് ശേഷം ഡിന്നറിന് മോഹന്‍ലാലിന്റെ വീട്ടില്‍ എത്തിയതാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയുയും. ഇട്ടിമാണി എന്ന സിനിമയില്‍ മോഹന്‍ലാല്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ ആണിത്.

മോഹന്‍ലാല്‍ അടുത്തിടെ കൊച്ചിയുടെ നഗരമധ്യത്തില്‍ സ്വന്തമാക്കിയ വീടിന്റെ പ്രധാന ആകര്‍ഷണം എന്നു പറയുന്നത് പ്രവേശന കവാടത്തില്‍ തന്നെ നിലയുറപ്പിച്ചിരിക്കുന്ന ഈ ലാംബ്രട്ട സ്‌കൂട്ടര്‍ ആണ്. ഈ സ്‌കൂട്ടറിന് നമ്പറായി നല്‍കിയിരിക്കുന്നത് എംഎല്‍ 2255 നമ്പരാണ്. രാജാവിന്റെ മകന്‍ സിനിമയിലെ ഡയലോഗിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ നമ്പര്‍. കൊച്ചി കുണ്ടന്നൂരിലുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിലാണ് മോഹന്‍ലാല്‍ പുതിയ ഫ്‌ലാറ്റ് സ്വന്തമാക്കിയത്.

15, 16 നിലകള്‍ ചേര്‍ത്ത് ഏകദേശം 9000 ചതുരശ്രയടിയുള്ള ഡ്യൂപ്ലക്സ് ഫ്ലാറ്റാണ് താരം സ്വന്തമാക്കിയത്. സ്റ്റ് ലിവിങ്ങ്, ഡൈനിങ്ങ്, പൂജ മുറി, പാന്‍ട്രി കിച്ചന്‍, വര്‍ക്കിങ്ങ് കിച്ചന്‍ എന്നിവയാണ് താഴത്തെ നിലയില്‍ ഒരുക്കിയിരിക്കുന്നത്. പാചകത്തില്‍ താല്‍പര്യമുള്ള താരം അടുക്കള ഒരുക്കിയിരിക്കുന്നത് വിപുലമായാണ്. ആഡംബരമായി ഒരുക്കിയിരിക്കുന്ന നാല് കിടപ്പുമുറികളും മേക്കപ്പ് റൂമും സ്റ്റാഫ് റൂമും ഉണ്ട്. താരം പ്രധാനമായും താമസിക്കുന്നത് ചെന്നൈയിലെ കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള വീട്ടിലാണ്. തേവരയിലുള്ള വീട്ടില്‍ അറ്റകുറ്റപണികള്‍ നടക്കുകയാണ്. കഴിഞ്ഞവര്‍ഷം ദുബായിലെ ആര്‍പി ഹൈറ്റ്‌സില്‍ ഒരു ആഡംബര ഫ്ലാറ്റ് താരം സ്വന്തമാക്കിയിരുന്നു.