ഇതാ ഞങ്ങളുടെ നീല കണ്ണുള്ള രാജകുമാരി.!! കാത്തിരിപ്പിനൊടുവിൽ കുഞ്ഞു റാഹയുടെ മുഖം കണ്ടു; ക്രിസ്തുമസ് ദിനത്തിൽ കുഞ്ഞുമാലാഖയെ പരിചയപ്പെടുത്തി താരദമ്പതികൾ.!! | Alia Bhatt Baby Ranbir Kapoor Introduce Their Baby On Christmas

Alia Bhatt Baby Ranbir Kapoor Introduce Their Baby On Christmas : സിനിമ പ്രേമികൾ ഒന്നടങ്കം കാണാനായി കാത്തിരുന്ന മുഖമാണ് റൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും ഏക മകൾ റാഹയുടേത്. ജനിച്ച് ഇന്നോളം മകളുടെ ചിത്രമോ മുഖമോ ഒന്നും തന്നെ ആളുകൾക്ക് മുൻപിൽ വെളിപ്പെടുത്താൻ താരദമ്പതികൾ തയ്യാറായിരുന്നില്ല. പൊതുപരിപാടികളിൽ റാഹയുമായി ഇരുവരും പങ്കെടുക്കുകയും വിരളമായിരുന്നു.

അഥവാ പ്രത്യക്ഷപ്പെട്ടാൽ തന്നെ മകളുടെ മുഖം മറച്ചു പിടിക്കുകയായിരുന്നു പതിവ്. മാധ്യമങ്ങൾ ഒന്നടങ്കം ഇത് എന്താണെന്ന് ചോദിച്ചപ്പോഴും മകളുടെ സ്വകാര്യത മാനിച്ചാണ് ഇത്തരത്തിൽ ഒരു നിലപാട് എടുത്തിരിക്കുന്നത് എന്നാണ് റൺബീറും ആലിയയും പറഞ്ഞിരുന്നത്. എന്നാൽ ഇത്തവണത്തെ ക്രിസ്മസ് തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് ഇരട്ടി മധുരം സമ്മാനിച്ചാണ് താരദമ്പതികൾ സോഷ്യൽ മീഡിയയ്ക്കു

മുന്നിൽ പ്രത്യക്ഷപ്പെട്ടത്. പൊതു ചടങ്ങിൽ ഇത്തവണ താരങ്ങൾ പങ്കെടുക്കാൻ എത്തിയപ്പോൾ ഒപ്പം കൂട്ടിയിരുന്ന റാഹയുടെ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ്. മാധ്യമങ്ങൾക്ക് മുൻപിൽ നിറച്ചിരിയോടെയാണ് താര ദമ്പതികൾ പോസ് ചെയ്തത്. യാതൊരു വെളിപ്പെടുത്തലും ഇല്ലാതെ അപ്രതീക്ഷിതമായാണ് ആലിയയും റൺബീറും മാധ്യമങ്ങൾക്ക് മുൻപിൽ വന്നത് . വെള്ളയും പിങ്കും

നിറത്തിലുള്ള ഫ്രോക്ക് ധരിച്ച് മുടികൾ വകഞ്ഞു കെട്ടി റാഹ എത്തി . നീലക്കണ്ണുള്ള താര ദമ്പതികളുടെ രാജകുമാരിയെ കണ്ട് ഏറെ സന്തോഷത്തിലാണ് സിനിമ പ്രേമികളും മാധ്യമങ്ങളും. ഇവരുടെ ചിത്രം പകർത്തിയ മാധ്യമപ്രവർത്തകർ ഒന്നടങ്കം റാഹയെ കണ്ട് ക്യൂട്ട് എന്നാണ് പറഞ്ഞിരിക്കുന്നത്. അച്ഛനെയും അമ്മയുടെയും കവിളുകൾ മാറിമാറി തലോടി മീഡിയയ്ക്ക് പോസ് ചെയ്യുന്ന റാഹയ്ക്ക് അല്പം പരിഭ്രമം ഉണ്ടെങ്കിലും നിറഞ്ഞ പുഞ്ചിരിയോടെയാണ് റാഹയും ആളുകളെ എതിരേറ്റത്. കുഞ്ഞുമാലാഖയെ എടുത്തിരുന്നത് റൺബീർ ആയിരുന്നു. റാഹയെ കാണാൻ റൺബീറിന്റെ അച്ഛൻ ഋഷി കപൂറിനെ പോലെയുണ്ട് എന്നാണ് ആളുകൾ അധികവും പറയുന്നത്. കപൂർ കുടുംബത്തിലെ കരീനയ്ക്കും ഋഷി കപൂറിനും റാഹയുടെ സമാനമായ നീലക്കണ്ണുകൾ ആണ് ഉള്ളത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് കുഞ്ഞു മാലാഖയെ കണ്ടതിന്റെ സന്തോഷമാണ് ആളുകൾ ഇപ്പോൾ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.