ലാലേട്ടന്റെ ദുബായ് ഫ്ലാറ്റിൽ അജിത്തിന്റെ സ്വകാര്യ സന്ദർശനം.!! ഏട്ടൻ ഒളിപ്പിച്ച രഹസ്യം പരസ്യമാക്കി സമീർ ഇക്ക; തലക്കൊപ്പം പുതിയ അങ്കത്തിനൊരുങ്ങി മോഹൻലാൽ.!! | Sameer Hamsa With Mohanlal And Ajith Kumar

Sameer Hamsa With Mohanlal And Ajith Kumar : മലയാളികളുടെ സൂപ്പർ സ്റ്റാർ ലാലേട്ടൻ്റെ ഉറ്റ സുഹൃത്താണ് ബിസിനസുകാരനായ സമീർ ഹംസ. മോഹൻലാലിനോടൊപ്പമുള്ള പല ചിത്രങ്ങളും സമീർ ഹംസയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കു വയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ സമീർ ഹംസയുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്ന വാർത്തയാണ് വൈറലായി മാറുന്നത്.

സമീർ ഹംസയുടെ രണ്ടു വശത്തുമായി മലയാളികളുടെ സൂപ്പർ താരം മോഹൻലാലും, തമിഴ് സൂപ്പർ താരം തല അജിത്തും നിൽക്കുന്ന ചിത്രമാണ് താരം പേജിൽ പങ്കുവച്ചിരിക്കുന്നത്. ദുബൈയിലെ മോഹൻലാലിൻ്റെ ബുർജ് ഖലീഫയിലെ ഫ്ലാറ്റിലാണ് അജിത്തുമായുള്ള സന്ദർശനം നടന്നത്. രണ്ടു പേരും ഏറെ നേരം സമയം ചിലവഴിച്ചെന്നും, പുതിയ ചിത്രങ്ങളെക്കുറിച്ചും, കുടുംബാംഗങ്ങളെ കുറിച്ചൊക്കെ പരസ്പരം സംസാരിക്കുകയായിരുന്നു.

ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നു. താരസാന്നിധ്യമുള്ള മാസ്മരിക സായാഹ്നം എന്ന തലക്കെട്ടാണ് സമീർ ഹംസപോസ്റ്റ് പങ്കുവെച്ചത്. എന്നാൽ സൂപ്പർ താരങ്ങളെ ഒരു ഫ്രെയ്മിൽ കണ്ടതിൻ്റെ സന്തോഷത്തിലാണ് ആരാധകർ. ഇവരുടെകോംബോയിൽ ഒരു ചിത്രം വരണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. ബറോസ്, മരൈക്കോട്ടെ വാലിഭൻ, നേര്, വൃഷഭ, റാം, എമ്പുരാൻ, നേര് തുടങ്ങി നിരവധി ചിത്രങ്ങളാണ് മോഹൻലാലിൻ്റേതായി അണിയറയിൽ ഇറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

നേരിൻ്റെ ചിത്രീകരണം ഏകദേശം പൂർത്തിയാകാറായെന്നും, പുതിയ ചിത്രമായ ലൂസിഫറിൻ്റെ രണ്ടാം ഭാഗത്തിൻ്റെ ചിത്രീകരണം ആരംഭിക്കേണ്ടതായിട്ടുണ്ടെന്നും പുറത്തു വരുന്ന വാർത്തകളിൽ നിന്നും അറിയാൻ കഴിയുന്ന വിവരം. എന്നാൽ അജിത്തിൻ്റെ അവസാനം പുറത്തിറങ്ങിയ ചിത്രം തുനിവായിരുന്നു. ‘വിടാ മുയർച്ചി’ എന്ന ചിത്രം ചിത്രീകരണത്തിന് ഒരുങ്ങി നിൽക്കുകയാണ്. രണ്ടു സൂപ്പർ താരങ്ങൾ കൂടി ചേർന്നുള്ള കോംബോയ്ക്കാണോ ഈ ഒരു ഒത്തുചേരൽ എന്നാണ് പ്രേക്ഷകരുടെ ചോദ്യം.