ഹാപ്പി ബിർത്ത് ഡേ വാവാച്ചാ.!! മകന് പിറന്നാൾ ആശംസകളുമായി കലാഭവൻ ഷാജോൺ; മകൻ അച്ഛന്റെ കാർബൺ കോപ്പി തന്നെയെന്ന് ആരാധകർ.!! | Kalabhavan Shajohn Sob Birthday
Kalabhavan Shajohn Sob Birthday : മലയാളികളുടെ ഇഷ്ട നടൻ കലാഭവൻ മണിയുടെ ഡ്യൂപ്പായി സിനിമാ മേഖലയിലേക്ക് എത്തിയതാണ് കലാഭവൻ ഷാജോൺ. മൈഡിയർ കരടി എന്ന ചിത്രത്തിൽ താരം അഭിനയിച്ചു എങ്കിലും മുഖം കാണിക്കാൻ അവസരം ലഭിച്ചില്ല. എന്നാൽ തുടർന്ന് കലാഭവൻ ഷാജോൺ മലയാള സിനിമയിൽ തന്റേതായ ഒരു ഇടം കണ്ടെത്തുകയും ചെയ്തു.
തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ ഡയലോഗുകൾ പോലും ഇല്ലാത്ത റോളുകളിലൂടെ തന്റെതായ ഇരിപ്പിടം ഉറപ്പിക്കാൻ കലാഭവൻ ഷാജോണിന് സാധിച്ചു. ഷാജു തന്റെ കരിയറിൽ മികച്ച തുടക്കം കുറിച്ചത് റൺവേ, രസികൻ തുടങ്ങി തുടർച്ചയായി എത്തിയ ദിലീപ് ചിത്രങ്ങളിലൂടെ തന്നെ ആണ്. തുടർന്ന് നടൻ മോഹൻലാലിനൊപ്പം ദൃശ്യം എന്ന് ചിത്രത്തിലെ കഥാപാത്രത്തിലൂടെ മികച്ച അഭിനയം കാഴ്ചവെക്കാൻ സാധിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് ഷാജോണ് സംസ്ഥാന പുരസ്കാരവും ലഭിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ഷാജോൺ.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഷാജോൺ പങ്കുവെച്ച പുതിയ പോസ്റ്റാണ്. തന്റെ മകന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് താരം. യോഹന്നാൻ എന്നാണ് താരത്തിന്റെ മകന്റെ പേര്. മകന്റെ ഫോട്ടോയ്ക്ക് ഒപ്പം താരം പങ്കുവെച്ച് കുറിപ്പും ഇതിനോടൊപ്പം ശ്രദ്ധ നേടി. പൊതുവേ തന്റെ കുടുംബചിത്രങ്ങൾ ഒന്നും ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്താത്ത ഷാജോണിന്റെ മകന്റെ ചിത്രം കണ്ട് ആരാധകരും ഞെട്ടി.
ഷാജോണിനെ അതേപോലെ മുറിച്ചു വച്ചത് പോലെ ഉണ്ടെന്നാണ് ആരാധകരുടെ പക്ഷം. കൂടാതെ നിരവധി ആരാധകരാണ് പിറന്നാളാശംസകളുമായി എത്തിയത്. ഷാജോൺ ചേട്ടന്റെ കാർബൺ കോപ്പി തന്നെയാണല്ലോ മകൻ എന്നാണ് ഒരു ആരാധകന്റെ കമന്റ്. നടൻ ഷാജോണിന്റെയും മിനിയുടെയും വിവാഹം നടന്നത് 2004 ലാണ്. താരത്തിന് യോഹന്നാനെ കൂടാതെ ഒരു മകൾ കൂടി ഉണ്ട്. ഷാജോണിന്റെ മകളുടെ പേര് ഹന്ന എന്നാണ്.