മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഒരുപാട് സന്തോഷമായേനെ; വലിയ മാനസിക സംഘർഷത്തിനിടയിലും ആ സന്തോഷം ഞങ്ങളെ തേടിയെത്തി, വിശേഷ വാർത്ത അറിയിച്ച് ആർ എൽ വി രാമകൃഷ്ണൻ.!! | Rlv Ramakrishnan Got 2 Nd Rank In MA Mohiniyattam 

Rlv Ramakrishnan Got 2 Nd Rank In MA Mohiniyattam : എം എ ഭരതനാട്യത്തിൽ രണ്ടാം റാങ്കിന് അർഹനായി ആർ എൽ വി രാമകൃഷ്ണൻ. തന്റെ രണ്ടാമത്തെ ബിരുദാനന്തര ബിരുദം കാലടി സംസ്കൃത സർവകലാശാലയിൽ നിന്നുമാണ് നേടിയിരിക്കുന്നത്. ഈ സന്തോഷവാർത്ത തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് അദ്ദേഹം പങ്കുവെച്ചത്.

പോസ്റ്റിൽ ഇങ്ങനെ അദ്ദേഹം കുറിച്ചു, ഞാനൊരു സന്തോഷവാർത്ത പങ്കുവയ്ക്കട്ടെ, എം എ ഭരതനാട്യം ഫുൾടൈം വിദ്യാർത്ഥിയായി കഴിഞ്ഞ രണ്ടു വർഷമായി ഞാൻ കാലടി സംസ്കൃത സർവകലാശാലയിൽ പഠിക്കുകയായിരുന്നു. ഇന്നലെ അതിന്റെ റിസൾട്ട് വന്നു, എന്റെ എല്ലാ പ്രിയ സുഹൃത്തുക്കളെയും എനിക്ക് എം എ ഭരതനാട്യത്തിന് രണ്ടാം റാങ്ക് ലഭിച്ച വിവരം അറിയിക്കുന്നു.

കഴിഞ്ഞമാസം എനിക്കുണ്ടായ പ്രശ്നങ്ങൾക്കിടയിൽ ആയിരുന്നു ഈ പരീക്ഷ നടന്നത്. അതിനാൽ തന്നെ വലിയ മാനസിക വിഷമത്തിലാണ് പരീക്ഷ എഴുതിയത്. ഗുരുക്കന്മാരുടെയും അച്ഛനമ്മമാരുടെയും സഹോദരി സഹോദരങ്ങളുടെയും അനുഗ്രഹത്തോടെ ഞാൻ നൃത്തത്തിൽ ഡബിൾ എം എ കാരനായി. മോഹിനിയാട്ടത്തിലാണ് ഭരതനാട്യത്തിന് പുറമേ ആർ എൽ വി രാമകൃഷ്ണൻ എം എ നേടിയിരുന്നത്. കൂടാതെ മോഹിനിയാട്ടത്തിൽ തന്നെ കേരള സംഗീത നാടക അക്കാദമിയുടെ അവാർഡും താരം നേടിയിട്ടുണ്ട്.

കഴിഞ്ഞ മാർച്ചിൽ ആർ എൽ വി രാമകൃഷ്ണനെവേദനിപ്പിച്ച ഒരുപാട് സംഭവങ്ങൾ ഉണ്ടായിരുന്നു. അത്തരം വിഷയങ്ങൾക്ക് നടുവിലും താരത്തിന് ഈ നേട്ടം സ്വന്തമാക്കിയത് ഏറ്റെടുത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ. വിവാദങ്ങൾക്കിടയിൽ താരത്തിന് കേരള കലാമണ്ഡലത്തിലും മഹിനിയാട്ടം അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചിരുന്നു. കൂടാതെ നിരവധി വേദികളിൽ ആർ എൽ വി രാമകൃഷ്ണൻ അവതരിപ്പിക്കുകയും സമൂഹമാധ്യമങ്ങളിൽ അത് വയറൽ ആവുകയും ചെയ്തിരുന്നു.