ദാമ്പത്യ ജീവിതത്തിന്റെ പത്താം വർഷത്തിൽ വീണ്ടും വിശേഷം; ആ സന്തോഷ വാർത്തയുമായി അജു വർഗീസും ഭാര്യയും.!! | Aju Varghese 10 Th Wedding Anniversary

Aju Varghese 10 Th Wedding Anniversary : മലയാള സിനിമയ്ക്ക് എന്നും ഒരു മുതൽക്കൂട്ടാണ് അജു വർഗീസ്. ഒരുപിടി പുതുമുഖങ്ങളെ അണിനിരത്തി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അജു വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ ഒരു അഭിനയ മികവ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.

കോമഡി കഥാപാത്രവും നായക കഥാപാത്രവും പ്രതി നായക വേഷവും എല്ലാം തന്റെ കയ്യിൽ ഭദ്രമാണെന്ന് അജു ഇതിനോടകം തെളിയിച്ചു കഴിഞ്ഞ കാര്യമാണ്. താരം അഭിനയിച്ചു ഫലിപ്പിച്ച ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികൾക്ക് കാണാപാഠമാണ്. വ്യത്യസ്തമായ സംസാരശൈലിയും അഭിനയ മികവുമാണ് എന്നും അജുവിനെ മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തനാക്കി നിർത്തുന്നത്. മലയാള സിനിമയിലെ തന്നെ സഹയാത്രികരും സഹതാരങ്ങളും ആയ ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ടൊവിനോ, നിവിൻപോളി തുടങ്ങിയ കലാകാരന്മാരുമായി മികച്ച സൗഹൃദം തന്നെയാണ് താരം കാത്തുസൂക്ഷിക്കുന്നത് ഇവരുടെ കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദവും എടുത്തു പറയേണ്ടത് തന്നെയാണ്.

നാലുമക്കളാണ് അജു വർഗീസിന് ഉള്ളത്. തൻറെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന അജു അടുത്തിടെ ഒരു അച്ഛൻ എന്ന നിലയിലുള്ള തന്റെ കാഴ്ചപ്പാടിനെ പറ്റി സോഷ്യൽ മീഡിയയ്ക്കു മുമ്പിൽ മനസ്സ് തുറന്നിരുന്നു. വീട്ടിൽ വളരെയധികം സ്ട്രിക്ട് ആയ ഒരു അച്ഛനാണ് താനെന്നും തന്റെ കയ്യിലെ പണം കണ്ട് മക്കൾ വളരേണ്ട എന്നുമാണ് തീരുമാനം എന്നായിരുന്നു അജു പറഞ്ഞത്. അജുവിനെ പോലെ തന്നെ ഭാര്യ അഗസ്റ്റിനയും ആളുകൾക്ക് സുപരിചിതയാണ്. പല പൊതുവേദികളിലും അജുവിനൊപ്പം താരകുടുംബവും പ്രത്യക്ഷപ്പെടാറുണ്ട് 2014 വിവാഹിതരായ അജുവിനും അഗസ്റ്റിനക്കും നാലു മക്കളാണ് ഉള്ളത്.

3 ആൺമക്കളും ഒരു പെൺകുട്ടിയും ഇവാൻ,ജുവാന,ജേക്ക്,ലൂക്ക് എന്നിങ്ങനെയാണ് മക്കൾക്ക് ഇവർ പേര് നൽകിയിരിക്കുന്നത്. ഇപ്പോൾ അജു പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. തൻറെ ജീവൻറെ പാതി പ്രിയതമയെ ചേർത്ത് നിർത്തി കൊണ്ടുള്ള ചിത്രത്തിന് താഴെ ഒരു ദശാബ്ദത്തിന്റെ ഓർമ്മയ്ക്ക് എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇന്ന് അജുവിന്റെയും ഭാര്യയുടെയും പത്താം വിവാഹ വാർഷികമാണ്. ഇതിൻറെ സന്തോഷമാണ് താരം പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിനു താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്. മനോഹരമായി യേശുദാസ് പാടിയ പിന്നണി ഗാനവും പോസ്റ്റിന് ബാഗ്രൗണ്ട് ആയി കേൾക്കാൻ കഴിയുന്നു.