18 വർഷത്തെ പ്രണയവും 9 വർഷത്തെ വിവാഹ ജീവിതവും.!! പരാജയങ്ങളിൽ നിന്ന് ഉന്നതങ്ങളിലേക്കുള്ള ഊർജ്ജം ക്ഷേമയാണ്; അനൂപ് മേനോന് ആശംസാപ്രവാഹവുമായി ആരാധകർ.!! | Anoop Menon Wedding Anniversary Celebration Highlight

Anoop Menon Wedding Anniversary Celebration Highlight : നടൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് എന്നീ നിലകളിലൊക്കെ മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചിട്ടുള്ള താരമാണ് അനൂപ് മേനോൻ. കാട്ടുചെമ്പകം എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ഇദ്ദേഹം വളരെ ചുരുങ്ങിയ സമയം കൊണ്ട് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നിയമ ബിരുധം പൂർത്തിയാക്കിയ ശേഷം

അഭിഭാഷക ജോലി വേണ്ടെന്നുവച്ചാണ് താരം സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. ഏറെ നാളായി സുഹൃത്തായിരുന്ന ക്ഷേമയെ 2014ൽ ഇദ്ദേഹം വിവാഹം കഴിക്കുകയും ചെയ്തു. ഇപ്പോൾ ഇരുവരും തങ്ങളുടെ വിവാഹ വാർഷികം ആഘോഷമാക്കിയിരിക്കുകയാണ്. അടുത്ത ചങ്ങാതിയായ ക്ഷേമയെ അല്ലാതെ താൻ മറ്റാരെയും വിവാഹം കഴിക്കാൻ പോലും സാധ്യതയുണ്ടായിരുന്നില്ല എന്നാണ് മുൻപ് അനൂപ് തന്റെ

വിവാഹത്തെപ്പറ്റി തുറന്നു പറഞ്ഞത് 2014 ഡിസംബർ 27നായിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോൾ അതിൻറെ സന്തോഷം അറിയിച്ച് അനൂപ് മേനോൻ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും പോസ്റ്റുമാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ഈ പോസ്റ്റിന് പിന്നാലെ അനൂപിന്റെ ഭാര്യ ക്ഷേമ ആരാണെന്നതിനെ പറ്റിയുള്ള ചൂടുപിടിച്ച ചർച്ചകളും മാധ്യമങ്ങളിൽ നിറയുന്നുണ്ട്. ഒരു യൂണിറ്റ് എന്ന

നിലയിൽ കഴിഞ്ഞ 9 വർഷമായി ഞങ്ങൾ ഒന്നിച്ചായിരുന്നു… 18 വർഷം നല്ല സുഹൃത്തുക്കൾ ആയി കഴിഞ്ഞു. ഈ അത്യപൂർവ്വ നിമിഷത്തിൽ എല്ലാവർക്കും നന്ദി അറിയിക്കുകയും വിവാഹമംഗളാശംസകൾ നേരുകയും ചെയ്യുന്നു എന്നാണ് താരം പങ്കുവെച്ച പോസ്റ്റ്. നിരവധിപേർ അനൂപിനും ക്ഷേമക്കും ഇതിനുപിന്നാലെ ആശംസകൾ അറിയിച്ച് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. അവർക്കൊക്കെ തിരിച്ച് നന്ദി അറിയിക്കുവാനും അനൂപ് മേനോൻ മറന്നിട്ടില്ല ഞാനൊരിക്കലും വിവാഹത്തെപ്പറ്റി ചിന്തിച്ചിരുന്ന വ്യക്തിയല്ല. 30 കൾക്ക് ശേഷമാണ് വിവാഹം കഴിക്കാം എന്ന് പോലും തീരുമാനിച്ചത്. അതും എൻറെ ഏറ്റവും അടുത്തതും നല്ലതുമായ സുഹൃത്തിനെയാണ് വിവാഹം കഴിച്ചത്. വിവാഹം എന്നത് ഒരാളുടെ വ്യക്തിപരമായ താൽപര്യവും തീരുമാനവും ആയിരിക്കണം. അത് ഒരു സൊസൈറ്റിക്ക് വേണ്ടി ഉള്ളതാകരുതെന്നും മുൻപ് അനൂപ് മേനോൻ പറയുകയുണ്ടായി. അനൂപിന്റെ ഉറ്റ ചങ്ങാതിയായ ക്ഷേമയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യവിവാഹത്തിൽ ഇവർക്ക് ഒരു മകൾ ഉണ്ടെന്നതും സോഷ്യൽ മീഡിയയിൽ ക്ഷേമയെ പറ്റിയുള്ള അന്വേഷണങ്ങൾക്ക് ചൂട് പകർന്നിരുന്നു.