എന്നെന്നും എന്റേത്.!! നടി രാകുല്‍ പ്രീത് സിംഗ് വിവാഹിതയായി; കാർത്തിക് സൂപ്പർ നായികയെ സ്വന്തമാക്കി നടൻ ജാക്കി ഭഗ്‌നാനി.!! | Rakul Preet Singh Get Married With Jackky Bhagnani

Rakul Preet Singh Get Married With Jackky Bhagnani : തെന്നിന്ത്യയില്‍ നിന്നും തുടങ്ങി ബോളിവുഡ് വരെ അഭിനയ മുഖവുകൊണ്ട് ഉയരങ്ങളിൽ എത്തിയ നടിയാണ് രാകുല്‍ പ്രീത് സിംഗ്. താരത്തിന്റെ വിവാഹ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ഫെബ്രുവരി 21 ന് ആയിരുന്നു രാകുല്‍ പ്രീത് സിംഗിന്റെ വിവാഹം. നടൻ ജാക്കി ഭാഗ്നാനിയെ ആണ് രാകുല്‍ വിവാഹം കഴിച്ചത്. കൂടാതെ സംരംഭകൻ, മോഡൽ എന്നിങ്ങനെ നിരവധി മേഖലകളിൽ ജാക്കി ഭാഗ്നാനി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ താരജോഡികളുടെ വിവാഹത്തിന്റെ ആഘോഷത്തിലാണ് സിനിമ ലോകം മുഴുവന്‍. ഗോവയില്‍ വെച്ചാണ് രാകുല്‍ പ്രീത് സിംഗും ജാക്കി ഭാഗ്നാനിയും വിവാഹിതരായത്.

2009 ല്‍ കന്നഡ ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് അരങ്ങേറിയ രാകുല്‍ സിനിമാരംഗത്തെ 15-ാം വര്‍ഷം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ഫിറ്റ്‌നസ് സംരക്ഷണത്തിനായി സമയം മാറ്റി വെക്കുന്നു എന്നതാണ് മറ്റ് സെലിബ്രിറ്റികളില്‍ നിന്ന് രാകുലിനെ എല്ലായിപ്പോഴും വ്യത്യസ്തയാക്കുന്നത്. ഫിറ്റ്‌നസില്‍ താന്‍ കൈവരിക്കുന്ന പുരോഗതി ആരാധകരുമായും ഫോളോവേഴ്‌സുമായും പങ്കിടാനും രാകുല്‍ ഒട്ടും തന്നെ മടിക്കാറില്ല. എല്ലാ ദിവസവും അരമണിക്കൂര്‍ കാര്‍ഡിയോ വ്യായാമങ്ങളും, പ്ലാംഗ്‌സ്, ലംഗ്‌സ്, പുഷ് അപ്പ് എന്നവയും കരുത്ത് കൂട്ടുന്നതിനായി താരം പരിശീലിക്കുന്നുണ്ട്.

ഇതിനൊപ്പം യോഗ ചെയ്യാനും താരം സമയം കണ്ടെത്തുന്നു. ആരോഗ്യം, കായികം, ഫിറ്റ്നസ് എന്നിവയില്‍ താരം വളരെ അധികം ശ്രദ്ധ പുലർത്താറുണ്ട്. നോണ്‍ വെജ് ഭക്ഷണം ആണ് താരത്തിനു പ്രിയം എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി പൂര്‍ണ്ണ സസ്യാഹാരിയാണ് ഇവർ. വെജ് ആയി മാറാൻ യാതൊരു താല്പര്യവും ഇല്ലായിരുന്നു. എന്നാല്‍ പെട്ടെന്നുള്ള ഒരു തോന്നലിന്റെ പുറത്ത് ആണ് താൻ സസ്യാഹരം മാത്രം കഴിക്കാന്‍ തുടങ്ങിയത്, മാംസാഹാരം കഴിക്കുന്നതിനേക്കാള്‍ സസ്യാഹാരം കഴിക്കുമ്പോള്‍ എനിക്ക് നല്ലതായി തോന്നി എന്നും അങ്ങനെ ആണ് ആ പരീക്ഷണത്തിനു താൻ മുതിരുന്നത് എന്നും രാകുൽ പറഞ്ഞിരുന്നു.