ഞങ്ങളുടെ കുടുംബം നാലായി വളർന്നിരിക്കുന്നു.!! മകന് 28-ാം ദിവസം പേരിട്ട് സരിഗമപ താരം ലിബിന്‍ സ്‌കറിയ; ഗായക കുടുംബത്തിലെ പുതിയ അംഗത്തിന്റെ പേര് കേട്ടോ.!! | Play Back Singer Libin Zakharia Son Naming Ceremony

Play Back Singer Libin Zakharia Son Naming Ceremony : ഇന്ന് മലയാളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന മ്യൂസിക്കൽ റിയാലിറ്റി ഷോകൾ ഉൾപ്പെടെയുള്ളവ നിരവധി പ്രതിഭകളെ മലയാള സിനിമയ്ക്കും മലയാളത്തിനും സമ്മാനിച്ചിട്ടുണ്ട്. വളരെ പെട്ടെന്നാണ് അവരൊക്കെ ആളുകൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുകയും തങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തുകയും ചെയ്തത്.

സീ കേരളയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സരിഗമപ എന്ന ഷോയിലൂടെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ലിബിൻ സ്കറിയ. വ്യത്യസ്തമായ ആലാപനത്തിലൂടെയാണ് ലിബിൻ ആളുകളുടെ ശ്രദ്ധ നേടിയെടുത്തത്. ഭക്തിഗാനങ്ങൾ ഒക്കെയാണ് അധികവും പാടിയതെങ്കിലും റിയാലിറ്റി ഷോയിലേക്ക് അവസരം ലഭിച്ചപ്പോൾ സംഗീതത്തെ ഗൗരവമായി കണ്ട ലിബിൻ ഫൈനലിസ്റ്റുകളിൽ ഒരാളായി മാറിയത് വ്യത്യസ്തമായ ആലാപന ശൈലിയും പാട്ടുകൾ തിരഞ്ഞെടുത്തതിലെ വൈവിധ്യവും കൊണ്ടാണ്.

തുടക്കം മുതൽ ആരാധകരുടെ നിറഞ്ഞ പിന്തുണയിലാണ് ലിബിൻ ഓരോ റൗണ്ടുകളും പൂർത്തീകരിച്ചതും ഷോയ്ക്ക് ശേഷമുള്ള തൻറെ വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ അടക്കം സോഷ്യൽ മീഡിയയിലൂടെ ആളുകളിലേക്ക് എത്തിക്കാറുണ്ട് താരം. ഭാര്യയും മകനും അടങ്ങുന്ന കൊച്ചു കുടുംബത്തിലെ വിശേഷങ്ങൾക്കൊക്കെ വളരെ മികച്ച പ്രതികരണവും ആളുകൾക്കിടയിൽ നിന്ന് ലഭിക്കാറുണ്ട്. ഇപ്പോൾ തന്റെ രണ്ടാമത്തെ കുഞ്ഞിനൊപ്പമുള്ള ചിത്രമാണ് ലിബിൻ പങ്കുവെച്ചിരിക്കുന്നത്. അഭിഭാഷകയായി ജോലി ചെയ്യുകയാണ് ലിബിന്റെ ഭാര്യ തെരേസ.

തൻറെ അഭിമുഖങ്ങളും മറ്റും കണ്ടാണ് ക്യാരറ്റും കാഴ്ചപ്പാടും ഒക്കെ അവൾ മനസ്സിലാക്കിയത്, അങ്ങനെ ഒരു സുഹൃത്തിൽ നിന്ന് തന്റെ നമ്പർ വാങ്ങിയാണ് തെരേസ ആദ്യമായി തന്നെ വിളിച്ചതെന്നും പിന്നീട് ആ ഫോൺവിളികൾ പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു എന്നും ലിബിൻ മുൻപ് വ്യക്തമാക്കിയിരുന്നു. തൻറെ സേവ് ദ ഡേറ്റ് ചിത്രങ്ങളും വിവാഹ ചിത്രങ്ങളും പുറത്തുവന്നപ്പോൾ എല്ലാവർക്കും അത്ഭുതമായിരുന്നു എന്നും വിവാഹ പ്രായമായോ എന്നാണ് അധികവും ആളുകൾ ചോദിച്ചിരുന്നത് എന്നും ലിബിൻ പറയുകയുണ്ടായി ഇസാക്ക് ലിബിൻ സ്കറിയ എന്നാണ് തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന് ഇവർ പേര് നൽകിയിരിക്കുന്നത്. മകൻറെ 28 ദിവസത്തോട് അനുബന്ധിച്ച് ഉള്ള ചിത്രമാണ് ലിബിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. കുട്ടിമുണ്ട് ധരിച്ച് തെരേസയുടെ കൈകളിൽ കിടക്കുകയാണ് ഇസാക്ക്. നിരവധിപേർ ഈ കൊച്ചു കുടുംബ ചിത്രത്തിന് താഴെ കമൻറുകൾ ആയി എത്തുന്നുണ്ട്. ഒറ്റ ഫ്രെയിമിൽ നാലുപേരെയും കണ്ടതിലുള്ള സന്തോഷവും ആരാധകർ അറിയിക്കുന്നു.