വിവാഹക്ഷണം കേന്ദ്രത്തിൽ നിന്ന്; പ്രധാന മന്ത്രിയെ നേരിട്ടെത്തി വിവാഹത്തിന് ക്ഷണിച്ച് വരലക്ഷ്മി ശരത്കുമാർ, ഈ കൂടിക്കാഴ്ച സാധ്യമാക്കി തന്നതിന് അച്ഛനോട് നന്ദി പറഞ്ഞ് താരം.!! | Radikaa And Sarath Kumar Invited Prime Minister Narendra Modi For Varalaxmi Sarathkumar Wedding

Radikaa And Sarath Kumar Invited Prime Minister Narendra Modi For Varalaxmi Sarathkumar Wedding : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് വിവാഹ ക്ഷണക്കത്ത് സമർപ്പിച്ച് തെന്നിന്ത്യൻ താരം ശരത് കുമാർ. താരത്തിന്റെ മകൾ വരലക്ഷ്മിയുടെ വിവാഹ ചടങ്ങിലേക്ക് ക്ഷണിക്കാൻ ആണ് എൻ ഡി എ നേതാവ് കൂടിയായ ശരത് കുമാറും ഭാര്യ രാധികക്കും ഭാവി വരനുമൊപ്പം വരലക്ഷ്മി പ്രധാനമന്ത്രിയെ കാണാൻ എത്തിയത്.

തന്റെ മകളുടെ വിവാഹത്തിലേക്ക് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെയും ക്ഷണിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. വരലക്ഷ്മിയുടെ വിവാഹം ജൂലൈ രണ്ടിന് തായ്‌ലൻഡിൽ വച്ച് നടക്കും. വരലക്ഷ്മിയുടെ പ്രതിശ്രുത വരൻ മുംബൈ ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്ന ആർട്ട് ഗ്യാലറിസ്റ്റ് നിക്കോളായ് സച്ചിദേവ് ആണ്. അദ്ദേഹം മുംബൈ ഗ്യാലറി സെവൻ എന്ന ആർട്ട് ഗ്യാലറിയുടെ ഉടമ കൂടിയാണ്.

വരലക്ഷ്മിയുടെയും നിക്കോളയായിയുടെയും വിവാഹനിശ്ചയം ഈ വർഷം മാർച്ചിൽ ആണ് നടന്നത്. വരലക്ഷ്മി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രിക്ക് വിവാഹ ക്ഷണ കത്ത് നൽകിയതിനു ശേഷം അദ്ദേഹത്തോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചു. നമ്മുടെ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് വിവാഹത്തിലേക്ക് ക്ഷണിക്കാൻ സാധിച്ചു, അതൊരു ബഹുമതിയായി കരുതുന്നു. അദ്ദേഹത്തിന്റെ തിരക്കുകൾക്കിടയിൽ ഞങ്ങളോടൊപ്പം അല്പസമയം ചെലവഴിച്ചു.

ഈ അനുഭവം എനിക്ക് സാധ്യമാക്കി തന്ന അച്ഛന് എന്റെ നന്ദി. എന്നാണ് ചിത്രം പങ്കുവെച്ച് വരലക്ഷ്മി തന്റെ ഇൻസ്സ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്ര മന്ത്രി എല്‍മുരുകനെയും ധനമന്ത്രി നിർമ്മലാ സീതാരാമനെയും പ്രത്യേകം ക്ഷണിച്ചു എന്നാണ് റിപ്പോർട്ടുകൾ. ശരിക്കുമാറിന്റെയും മുൻ ഭാര്യ ചായയുടെയും മകളാണ് വരലക്ഷ്മി ശരത് കുമാർ. അച്ഛനെപ്പോലെ തന്നെ തമിഴ് തെലുങ്ക്, മലയാളം, കന്നട എന്നിങ്ങനെ നിരവധി ഭാഷകളിൽ ഉള്ള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരമാണ് വരലക്ഷ്മി.