എസ്സമോൾക്ക് ദിലീപ് അങ്കിളിന്റെ പിറന്നാൾ സമ്മാനം; താര ശോഭയിൽ മകൾക്ക് പിറന്നാൾ പാർട്ടി ഒരുക്കി ലിസ്റ്റിൻ സ്റ്റീഫൻ, പിറന്നാൾ പാർട്ടിയിൽ താരമായി ദിലീപേട്ടനും ടോവിനോ തോമസും.!! | Listin Stephen Daughter Birthday Celebration Highlight

Listin Stephen Daughter Birthday Celebration Highlight : മലയാള സിനിമ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിർമ്മാതാവ് ആണ് ലിസ്റ്റിൻ സ്റ്റീഫൻ. ഹിറ്റുകളുടെ നിർമാതാവ് എന്ന് ലിസ്റ്റിനെ വിളിക്കാം. നിരവധി സൂപ്പർ ഹിറ്റ്‌ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫൻ മാജിക്‌ മോമന്റസ് എന്ന നിർമ്മാണ കമ്പനിയുടെയും സൗത്ത് സ്റ്റുഡിയോസിന്റെയും ഉടമയാണ്.

സിനിമ മേഖലയിലെ പ്രതിഭകളെ വാർത്തെടുക്കാൻ ആരംഭിച്ച സിഫയും ലിസ്റ്റിൻ സ്റ്റീഫന്റെ സംരംഭം ആണ്. 2011 ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമ നിർമ്മിച്ചു കൊണ്ടാണ് ലിസ്റ്റിൻ നിർമ്മാണ രംഗത്തേക്ക് എത്തിയത്. പിന്നീട് ഉസ്താദ് ഹോട്ടൽ, ഹൌ ഓൾഡ് ആർ യു തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നിർമ്മാണ കമ്പനികളിൽ ഒന്നായി ലിസ്റ്റിന്റെ മാജിക്‌ മൊമെന്റ്സ് മാറി.

തുടർന്ന് ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയിൽ പങ്കാളിയായി കടുവ, ജന ഗണ മന തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. കൂടാതെ കെ ജി എഫ് 2, വേട്ട, മാസ്റ്റർ എന്നീ ചിത്രങ്ങളുടെ കേരളത്തിലെ വിതരണവും ഇവർ ഒരുമിച്ചാണ് ഏറ്റെടുത്തത്. നിവിൻ പോളി നായകനായ മലയാളി ഫ്രം ഇന്ത്യയാണ് ലിസ്റ്റിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ദിലീപ് നായകനായ ഒരു ചിത്രം നിർമ്മാണത്തിൽ ഇരിക്കുകയാണ്.

ഇപോഴിതാ ലിസ്റ്റിൻറെ മകളുടെ പിറന്നാൾ ആഘോഷത്തിന് ജനപ്രിയ നായകൻ ദിലീപ് എത്തിയ വീഡിയോ ആണ് വൈറൽ ആകുന്നത്. ദിലീപും നരേനും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ലിസ്റ്റിന്റെ മകൾ എസ്സയുടെ പിറന്നാൾ ആഘോഷിക്കാനാണ് ദിലീപ് എത്തിയത്. കേക്ക് മുറിയിലും മറ്റു ആഘോഷങ്ങളിലും എല്ലാം പങ്കെടുത്ത ശേഷമാണു താരം മടങ്ങിയത്. പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയ താരത്തിന് പ്രത്യേക നന്ദിയും ലിസ്റ്റിൻ പറയുകയുണ്ടായി.