അച്ഛന്റെ പിറന്നാളിന് മകന്റെ പര്യടനം.!! വിശേഷങ്ങൾക്ക് ആ പുതിയ വീട്ടിലേക്ക് ഒന്ന് വാടാ മുത്തേ; സന്തോഷ നാളുകളിൽ താരപുത്രൻ എവിടെയെന്ന് കണ്ടോ.!? | Pranav Mohanlal Caravan

Pranav Mohanlal Caravan : മലയാളികൾ വളരെയധികം ഇഷ്ടപ്പെടുന്ന നടനാണ് പ്രണവ് മോഹൻലാൽ. ഒരു നടൻ എന്ന നിലയിൽ യാതൊരുവിധ പൊങ്ങച്ചമോ അഹങ്കാരമോ ഇല്ലാത്ത മനുഷ്യൻ. വളരെ ലളിതമായ ജീവിതമാണ് പ്രണവ് മോഹൻലാലിന്റെത്.

സിനിമയെക്കാൾ ഏറെ സാഹസികതകളെയാണ് താരം ഇഷ്ടപ്പെടുന്നത്. താരരാജാവിന്റെ മകൻ എന്ന നിലയിൽ അറിയപ്പെടുന്നുവെങ്കിലും തന്റെ ലാളിത്യവും സ്വന്തമായ വ്യക്തിത്വവും കൊണ്ടാണ് പ്രേക്ഷകർക്ക് പ്രണവ് ഇത്രയധികം പ്രിയങ്കരനായത്. പ്രണവിന്റെ പുതു ചിത്രങ്ങൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.

2018ൽ ചെയ്ത ആദി എന്ന ചിത്രത്തിലൂടെയാണ് നായകനായി സിനിമയിലേക്കും പ്രേക്ഷകഹൃദയങ്ങളിലേക്കും രംഗപ്രവേശം ചെയ്തത്. ഏറ്റവും ഒടുവിൽ പ്രണവിന്റെതായി ഇറങ്ങിയ ചിത്രം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം ആണ്. ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നാണ് ഈ ചിത്രം. വളരെയധികം ജനപിന്തുണയാണ് ഈ ചിത്രം നേടിയത്.എത്ര തിരക്കിലാണെങ്കിലും തന്റെ വിശേഷങ്ങൾ ആരാധകരോട് പങ്കുവയ്ക്കാൻ താരം മറക്കാറില്ല. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയയിലൂടെ പുത്തൻ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

പ്രണവിന്റെ കാരവാൻ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. നടൻ ഒടുവിലായി പങ്കുവെച്ച ചിത്രങ്ങളിൽ തുറന്നിട്ട, തന്റെ ടെമ്പോ വാനിന്റെ പിൻഭാഗമാണ് ഉള്ളത്. അതിലേക്ക് നോക്കുമ്പോൾ ടവ്വലുകൾ, ഷോർട്സ്, ഷൂസ്, ചായപ്പാത്രം, എന്നിവയെല്ലാം വാരി നിരത്തിയിരിക്കുന്നത് കാണാം. ചെറിയൊരു മേശയിൽ അത്യാവശ്യം ഭക്ഷണം പാകം ചെയ്യാനായി ഒരുക്കിയിരിക്കുന്ന പാത്രങ്ങളും സ്പൂണുകളും മറ്റും കാണാം. ഇപ്പോൾ യൂറോപ്പിലാണ് പ്രണവ് ഉള്ളത്. അയർലൻഡ് സ്പെയിൻ തുടങ്ങിയ മറ്റ് സ്ഥലങ്ങളിലെയും ചിത്രങ്ങൾ ഇതിനുമുൻപ് ആരാധകരുമായി താരം പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുത്തൻ പോസ്റ്റുമായി പ്രേക്ഷകർക്ക് മുൻപിൽ പ്രണവ് എത്തിയത്. താരങ്ങളെല്ലാവരും ഓണ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ തന്റെ കാരവാനിന്റെയും യാത്രയുടെയും സാഹസികതയുടെയും എല്ലാം ചിത്രങ്ങൾ പങ്കുവെച്ച് പ്രണവ് വ്യത്യസ്തനാവുകയാണ്.ഓണമൊക്കെ ആയില്ലേ ഇനിയെങ്കിലും നാട്ടിൽ വന്നുകൂടെ എന്ന് നിരവധി ആരാധകർ ചോദിച്ചിട്ടുണ്ട് എന്നാൽ ഇതിനൊന്നും തന്നെ പ്രണവ് മറുപടി പറഞ്ഞിട്ടില്ല.