അങ്ങനെ തീർത്ഥാടനം കഴിഞ്ഞു; ഇനി അച്ഛനൊപ്പം പ്രണവിന്റെ പാചക പരീക്ഷണം, കുറച്ച് കാലം അച്ഛന്റെ സ്നേഹ തണലിൽ.!! | Mohanlal Cooking With Son Pranav Mohanlal Video Viral

Mohanlal Cooking With Son Pranav Mohanlal Video Viral : റിയൽ ലൈഫ് ചാർളി ആയ നടൻ പ്രണവ് മോഹൻലാൽ യാത്രാചെയ്യുന്ന ഫോട്ടോയും വിഡിയോസും അടുത്തിടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മലയാളത്തിൽ ഏറെ പ്രിയപ്പെട്ട യുവ താരങ്ങളില്‍ ഒരാളാണ് പ്രണവ്. മലയാള സിനിമയുടെ രാജാവിന്റെ മകൻ എന്ന നിലയില്‍ ആദ്യം പരിചിതനായ പ്രണവ് ഇന്ന് വിജയ നായകനായാണ് അറിയപ്പെടുന്നത്.

സമൂഹ മാധ്യമങ്ങളിൽ പ്രണവ് മോഹൻലാല്‍ പങ്കുവയ്‍ക്കുന്ന യാത്രാ ചിത്രങ്ങള്‍ എല്ലായ്‌പ്പോഴും തരംഗമാകാറുണ്ട്. ഇപ്പോൾ അച്ഛൻ മോഹൻലാലിന്റെ പാചക പരീക്ഷണങ്ങളില്‍ ഒപ്പം കൂടുന്ന താരത്തിന്റെ ഫോട്ടോസ് ആണ് ചര്‍ച്ചയാകുന്നത്. സിനിമാ തിരക്കുകളില്‍ വിട്ട് നിന്ന പ്രണവ് കുറച്ചു നാളായി യാത്രയിലായിരുന്നു. പ്രണവ് മോഹൻലാല്‍ യൂറോപ്യൻ യാത്രയ്ക്ക് പോയിരിക്കുകയാണെന്ന് അടുത്തിടെ വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു. പ്രണവ് ഇപ്പോൾ ഒരു തീര്‍ഥ യാത്രയിൽ, യൂറോപ്പിലാണ്.

800 മൈല്‍സ് കാല്‍നടയായി യാത്ര ചെയ്യുകയാണ് എന്നാണ് പ്രണവിന്റെ യുറോപ്യൻ പര്യടനത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞത്. കൂടാതെ റാം’ എന്ന തന്റെ പുതിയ സിനിമയുടെ തിരക്കിലാണ് ഇപ്പോൾ മോഹൻലാല്‍. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ എത്തുന്ന ചിത്രം മൊറോക്കോ അടക്കമുള്ള വിദേശ രാജ്യങ്ങളിലാണ് ചിത്രീകരണം നടത്തുന്നത്. മോഹൻലാലിന് ഏറെ പ്രതീക്ഷയുള്ള ഒരു ചിത്രമാണ് റാം. അതോടൊപ്പം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തിൽ ആണ് ഇനി മോഹൻലാല്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട് ലഭിക്കുന്നത്.

പുലിമുരുകന്റെ വൻ വിജയത്തിന് ശേഷം ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘മോണ്‍സ്റ്റര്‍’ ആണ് മോഹൻലാൽ നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം. പുലിമുരുകന്റെ’ രചയിതാവായ ഉദയ് കൃഷ്‍ണ തന്നെയാണ് ‘മോണ്‍സ്റ്ററി’ന്റെ തിരക്കഥയും രചിച്ചത്. ‘എലോണ്‍ ആണ് മോഹൻലാല്‍ അഭിനയിച്ച ചിത്രങ്ങളില്‍ ഇനി റിലീസ് ചെയ്യാനിരിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹൻലാല്‍ മാത്രമാണ് അഭിനയിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഈ ചിത്രവും നിര്‍മിക്കുന്നത്.