ഇത് ആരാധകർ കേൾക്കാൻ കൊതിച്ച വാർത്ത.!! ഷെയ്ൻ നിഗം – മഹിമ നമ്പ്യാർ താരജോഡി ഒന്നിക്കുന്നു; ബന്ധങ്ങളുടെ കഥ പറഞ്ഞ് താരങ്ങൾ.!! | Shane Nigam Mahima Nambiar Happy News

Shane Nigam Mahima Nambiar Happy News : ആഗസ്ത് 25 ന് ഓണം റിലീസായി എത്തിയ ചിത്രമായിരുന്നു ആർഡിഎക്സ്. ഷെയ്ൻ നിഗം, മഹിമ നമ്പ്യാർ, നീരജ് മാധവ്, ആൻ്റണി വർഗീസ് എന്നിവർ തകർത്തഭിനയിച്ച ചിത്രമിപ്പോൾ 100 കോടി ക്ലബിലും ഇടം നേടിയിരുന്നു. ആർഡിഎക്സിലെ മനോഹരമായ ഗാനം സോഷ്യൽ മീഡിയ ഏറ്റെടുത്ത ഗാനമായിരുന്നു. മലയാള സിനിമയിലെ

മുൻനിര താരജോടികളായ മോഹൻ ലാൽ – ശോഭന, ജയറാം-പാർവ്വതി, മമ്മൂട്ടി- സുഹാസിനി എന്നിവരെ പ്പോലെ ഒറ്റ സിനിമ കൊണ്ട് അത്തരത്തിലൊരു താരജോഡി പദവിയാണ് ഷെയ്ൻ നിഗമും മഹിമാ നമ്പ്യാറും ഇപ്പോൾ പ്രേക്ഷകർക്കിടയിൽ നേടിയിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ പ്രിയതാരജോടികൾ വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് പുറത്തെത്തുന്നത്. ലിറ്റിൽ ഹാർട്ട്സ് എന്ന ചിത്രത്തിലൂടെ വീണ്ടും ഈ

താരജോഡികൾ ഒന്നിക്കുന്നത്. ഈ സന്തോഷമാണ് ഷെയ്ൻ നിഗം താരത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്. ‘ആർഡിഎക്സിനു ശേഷം ഞാനും മഹിമയും നിങ്ങളുടെ മുന്നിലേക്ക് വീണ്ടും എത്തുകയാണ് ലിറ്റിൽ ഹാർട്സ് എന്ന ചിത്രത്തിലെ. ആത്മബന്ധങ്ങളുടെ കഥ പറയുന്ന ഈ സിനിമയും നിങ്ങൾക്കേവർക്കും ഇഷ്ടമാവുമെന്ന് ഞാൻ കരുതുന്നു.’ താരത്തിൻ്റെ പോസ്റ്റിന് താഴെ നിരവധി

ആരാധകരാണ് ആശംസകളുമായി എത്തിയത്. ആർഡിഎക്സിലെ കഥാപാത്രമായ മിനിയെയും റോബർട്ടിനെയും മനസറിഞ്ഞ് സ്വീകരിച്ച പ്രേക്ഷകർക്ക് അറിയേണ്ടത് ലിറ്റിൽ ഹാർട്ട്സിലെങ്കിലും നിങ്ങൾ ഒന്നിക്കുമോ എന്നാണ്. ആൻ്റോ ജോസ് പെരേര, എബി ട്രീസ പോൾ എന്നീ രണ്ട് സംവിധാകരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സാന്ദ്രി തോമസ് പ്രൊഡക്ഷനാണ് ലിറ്റിൽ ഹാർട്ട്സ് നിർമ്മാണം ചെയ്യുന്നത്. ഷെയ്നിനെയും, മഹിമയെയും കൂടാതെ ധ്യാൻ ശ്രീനിവാസൻ, ഷെയ്ൻ ടോം ചാക്കോ, ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, അനഘ, മാലാ പാർവ്വതി, രമ്യ സുവി, പ്രാർത്ഥനാ സന്ദീപ് തുടങ്ങി നിരവധി താരങ്ങൾ ഈ സിനിമയിൽ അണിനിരക്കുന്നുണ്ട്.