പത്മനാഭനെ വണങ്ങി താര രാജാവ്.!! പൊന്നാട അണിയിച്ച് വരവേറ്റ് ഭാരവാഹികൾ; ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ദർശനം നടത്തി മോഹൻലാൽ.!! | Mohanlal In Sree Padmanabhaswamy Temple
Mohanlal In Sree Padmanabhaswamy Temple : ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് മോഹൻലാൽ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. ദർശനം കഴിഞ്ഞു ക്ഷേത്രത്തിന്റെ പുറത്തേക്കിറങ്ങിയ നടനെ പൊന്നാടയണിയിച്ചാണ് അധികൃതർ സ്വീകരിച്ചത്.
അധികൃതർ മോഹൻലാലിനോടപ്പം ചിത്രങ്ങൾ എടുത്ത ശേഷമാണ് നടൻ മടങ്ങിയത്. തെക്കേ നടയിൽ നിന്നും നടന്നു വരുന്ന മോഹൻലാൽ ചിത്രങ്ങൾ ആരാധകർ ഫാൻസ് പേജുകളിലും മറ്റ് ഇടങ്ങളിലും വൈറലായി മാറ്റിയിരിക്കുകയാണ്. ജിത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയായ നേര് എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണ ആവശ്യത്തിനാണ് താരം തിരുവനന്തപുരത്ത് എത്തിയത്. സിനിമയുടെ പ്രധാന ലൊക്കേഷൻ തിരുവനന്തപുരമാണ്. അതുകൊണ്ട് തന്നെ വളരെ വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ സിനിമ ചിത്രീകരണത്തിന്റെ ഭാഗമായി തലസ്ഥാനത്ത് സജീവമാകുന്നത്. നേരത്തെ നടൻ മധുവിന്റെ നവതിയോടനുബന്ധിച്ച് താരം നിശ ഗന്ധിയിൽ പങ്കെടുത്തിരുന്നു.
നീണ്ട കാലങ്ങൾക്ക് ശേഷം തന്റെ ഉറ്റ സുഹൃത്തിനെ കണ്ടതിന്റെ സന്തോഷം കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഗായകൻ എം ജി ശ്രീകുമാർ ആരാധകാരുമായി പങ്കുവെച്ചിരുന്നു. മോഹൻലാൽ ജനിച്ചതും തന്റെ സ്വദേശവും പത്തനംതിട്ടയാണെങ്കിലും തന്റെ നാട് തിരുവനന്തപുരം തന്നെയാണ് എന്നാണ് തിരുവന്തപുരത്തെ ജനങ്ങളും ആരാധകരും പറയുന്നത്.
തിരുവനന്തപുരത്ത് മുടവനമുകളിലാണ് തന്റെ കുട്ടിക്കാലത്ത് മോഹൻലാൽ ചിലവിട്ട കുടുബവീട്. തിരുവനന്തപുരത്തെ മോഡൽ ഗവണ്മെന്റ് സ്കൂളിൽ വെച്ചായിരുന്നു തന്റെ കുട്ടിക്കാലത്തെ വിദ്യാഭ്യാസം പൂർത്തികരിച്ചത്. തന്റെ കോളേജ് പഠനം എം ജി കോളേജിലായിരുന്നു. 2016ൽ മോഹൻലാൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. തിങ്കളാഴ്ച്ച പുലർച്ചെയാണ് നടൻ മോഹൻലാൽ ക്ഷേത്ര ദർശനം നടത്തിയത്. ഇപ്പോൾ താരത്തിന്റെ ചിത്രങ്ങളും മറ്റ് വിശേഷഗളും മാധ്യമങ്ങളും, സമൂഹ മാധ്യമങ്ങളും, ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.