ലേഡി മമ്മൂട്ടി തന്നെ.!! മക്കൾക്ക് പ്രായം കൂടിയപ്പോൾ അമ്മ അമ്മക്ക് പ്രായം കുറഞ്ഞു; സോഷ്യൽ മീഡിയ തിരഞ്ഞ ആ സന്തൂർ മമ്മിയും മക്കളും ഇവിടെയുണ്ട്.!! | Santoor Mummy and Son’s Viral in Social Media

Santoor Mummy and Son’s Viral in Social Media : കാലം പോകുന്തോറും ചർമ്മത്തിൽ പ്രായം തോന്നിക്കുന്നത് മനുഷ്യസഹജമായ ഒരു കാര്യമാണ്. എന്നും ചെറുപ്പം ആയിരിക്കുക എന്നത് ഏതൊരാളും കൊതിക്കുന്ന ഒരു കാര്യവുമാണ്. ഇഷ്ടതാരങ്ങളുടെ പ്രായത്തെ വെല്ലുന്ന ലുക്കുകൾ പലപ്പോഴും സോഷ്യൽ മീഡിയയെ ഇളക്കിമറിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഇതാ സാധാരണക്കാരിയായ ഒരു വീട്ടമ്മയാണ് സോഷ്യൽ

മീഡിയയിൽ താരം. അഞ്ചാലുംമൂട് സ്വദേശിയായ അനിത തന്റെ രണ്ടു കാലഘട്ടത്തിലെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. ചെറുപ്രായത്തിൽ മക്കളോടൊപ്പം ഒരു സാധാ വീട്ടമ്മയായി വെള്ള സാരിയും അണിഞ്ഞ് നിൽക്കുന്ന അനിതയെ എല്ലാവർക്കും മനസ്സിലാകും, എന്നാൽ വർഷങ്ങൾക്കിപ്പുറം രണ്ടാമത്തെ ചിത്രത്തിൽ തന്റെ വലിയ മക്കളോടൊപ്പം ഒരു കറുത്ത ടീഷർട്ടും ഇട്ട്

നിൽക്കുന്ന അനിതയെ കണ്ടാൽ ഏതൊരാളും ഒന്ന് അമ്പരന്നു പോവും. എങ്ങനെ ഇത്ര ചെറുപ്പമായി എന്നാണ് ആളുകൾ മാറിമാറി ചോദിക്കുന്നത്. ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയകളിൽ എല്ലാം തന്നെ അനിത വളരെ ആക്റ്റീവ് ആണ്. പോസ്റ്റ് ചെയ്യുന്ന റീലുകളെല്ലാം വലിയതോതിൽ പ്രേക്ഷക സ്വീകാര്യതയും നേടാറുണ്ട്.സന്തൂർ മമ്മി എന്നാണ് ആളുകൾ അനിതയെ വിളിക്കുന്നത്. മമ്മൂക്കയെപ്പോലെ വയസ്സ് റിവേഴ്സ്

ഗിയറിലാണോ എന്ന് ചോദിക്കുന്നവരും ഉണ്ട്. കൃത്യമായ തന്റെ വ്യായാമവും ഭക്ഷണക്രമീകരണവും ആണ് ഈ സൗന്ദര്യത്തിന് കാരണമെന്നാണ് അനിത പറയുന്നത്. ഭർത്താവും മക്കളും എല്ലാ കാര്യത്തിനും സപ്പോർട്ട് ആണെന്നും അനിത പറയുന്നു. എന്തായാലും പ്രായം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു റോൾ മോഡൽ ആയി മാറിയിരിക്കുകയാണ് അനിത.