പാല് കാച്ചി പുതിയ വീട്ടിലേക്ക്.!! വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്ക് ഒടുവിൽ ഞങ്ങൾക്കും സ്വന്തമായി ഒരു വീട്; യാത്രകൾ ചെയ്‌ത് ക്ഷീണിച്ച് വരുമ്പോൾ വിശ്രമിക്കാൻ ഒരിടമുണ്ട്.!! | Youtuber Sujith Bakthan New Home At Palarivattom

Youtuber Sujith Bakthan New Home At Palarivattom : മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു യൂട്യൂബർ ആണ് സുജിത് ഭക്തൻ. സോഷ്യൽ മീഡിയയുടെയും യൂട്യൂബിന്റെയും സാധ്യതകൾ മനസ്സിലാക്കി ഇതേ മേഖലയിൽ മികച്ച ഒരു കരിയർ കെട്ടിപ്പടുത്തവരിൽ തുടക്കക്കാരൻ എന്ന് തന്നെ നമുക്ക് സുജിത് ഭക്തനെ വിളിക്കാം.

ഇന്നുള്ള പല ഫേമസ് യൂട്യൂബർമാർക്കും ഗുരു സ്ഥനീയൻ ആണ് അദ്ദേഹം. ടെക് ട്രാവൽ ഈറ്റ് ബൈ സുജിത് ഭക്തൻ എന്ന യൂട്യൂബ് ചാനലിന്റെ പേര് പോലെ തന്നെയാണ് അക്ഷരാർത്ഥത്തിൽ അദ്ദേഹത്തിന്റെ വ്ലോഗ്ഗുകളുടെ കണ്ടെന്റുകളും. ഒരുപാട് യാത്രകൾ ചെയ്യുന്ന താരം തന്റെ യാത്രകൾ എല്ലാം വ്ലോഗ്ഗുകൾ ആക്കി അപ്‌ലോഡ് ചെയ്യാറുണ്ട്. പോകുന്ന വഴിയിൽ കഴിക്കുന്ന ഭക്ഷണം, ഓരോ നാട്ടിലെയും ജീവിത സാഹചര്യങ്ങൾ, ചിലവുകൾ, സൗകര്യങ്ങൾ, അസൗകര്യങ്ങൾ എന്നിങ്ങനെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു പാഠപുസ്തകം തന്നെയാണ് സുജിത്തിന്റെ വ്ലോഗ്ഗുകൾ.

വിവിധ വാഹനങ്ങളുടെ റിവ്യൂകളും ടെക്നിക്കൽ ആയി താരം പങ്ക് വെയ്ക്കാറുണ്ട്. സുജിത്തിന്റെ ബാക്ക് ബോൺ എന്ന് പറയുന്നത് താരത്തിന്റെ കുടുംബമാണ്. കുടുംബവുമൊന്നിച്ചാണ് അദ്ദേഹം കൂടുതലും യാത്രകൾ ചെയ്യാറുള്ളത്. വ്ലോഗ്ഗുകളിൽ ആക്റ്റീവ് ആയി കാണുന്ന ഭാര്യ ശ്വേതയും മകൻ ഋഷിയും വ്യൂവേഴ്സിന് പ്രിയപ്പെട്ടവരാണ്. കൂടാതെ അമ്മയും അച്ഛനും അനിയനും വ്ലോഗുകളിൽ എത്താറുണ്ട്. തങ്ങളുടെ വീട്ടിലെ വിശേഷങ്ങൾ എല്ലാം താരം യൂട്യൂബിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.

ഇപോഴിതാ തങ്ങളുടെ ഏറ്റവും വലിയ സ്വപ്നം നേടിയെടുത്തിരിക്കുകയാണ് ഇവർ സ്വന്തമായി ഒരു വീടെന്നത് എല്ലാ മനുഷ്യരുടെയും സ്വപ്നമാണ്. ഇപോഴിതാ സ്വന്തമായി അടിപൊളി ഒരു ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുകയാണ് സുജിത്തും കുടുംബവും. പലരിവട്ടത്താണ് താരം ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഗംഭീരമായ ഗൃഹ പ്രവേശന ചടങ്ങുകളോട് കൂടിയാണ് പരിപാടികൾ നടന്നത്. കടൽ മച്ചാൻ, കാർത്തിക് സൂര്യ തുടങ്ങി നിരവധി യൂട്യൂബേഴ്സ് ഗ്രഹ പ്രവേശന ചടങ്ങിൽ പങ്കെടുത്തു. നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി എത്തിയത്.