അപ്പൊ ഡ്യൂപ് ആയിരുന്നല്ലേ.!? പ്രണവ് മോഹൻലാൽ അല്ല പ്രതാപ് ആണ്; അമ്പരപ്പിക്കുന്ന രൂപ സാദൃശ്യവുമായി അപരൻ.!! | Pranav Mohanlal Dupe Video Viral

Pranav Mohanlal Dupe Video Viral : പ്രേഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങളുടെ രൂപ സാദൃശ്യമുള്ള ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. കുറച്ചു മാസങ്ങൾക്ക് മുമ്പായിരുന്നു ഐശ്വര്യ റായുടെ അതേ രൂപ സാദൃശ്യമുള്ള അമൃത സജു അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി മാറിയിരുന്നു.

ഇത്തവണ ഏറെ ഹിറ്റായി മാറുന്നത് പ്രണവ് മോഹൻലാലിന്റെ രൂപ സാദൃശ്യമുള്ള ഒരു വ്യക്തിയെയാണ് മലയാളികൾ ഏറ്റെടുക്കുന്നത്. പ്രതാപ് ഗോപാൽ എന്ന ചെറുപ്പക്കാരനാണ് പ്രണവിന്റെ രൂപ സാദൃശ്യമൂലം എങ്ങും വൈറലായി മാറുന്നത്. ബാംഗ്ലൂർ സ്വേദേശിയായ പ്രതാപ് ഒരു ഫാഷൻ ഡിസൈനറാണ്. കഴിഞ്ഞ ഒരു വർഷത്തോളമായി തന്റെ പേര് വിളിച്ചതിനെക്കാളും കൂടുതൽ കേട്ട പേരാണ് പ്രണവ് എന്ന് പ്രതാപ് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. 2022 ജൂലൈയിലാണ് ഒരു പെൺകുട്ടി എന്റെ അടുത്ത് വന്ന നിങ്ങളെ കാണാൻ പ്രണവിനെ പോലെയുണ്ടെന്ന് ആദ്യമായി പറയുന്നത്.

പിന്നീട് നിരവധി പേരാണ് ഈ രൂപ സാദൃശ്യത്തെ കുറിച്ച് തുറന്നു പറഞ്ഞത്. പലരും തന്റെ അടുക്കൽ വന്ന് പ്രണവ് അല്ലേ മോഹൻലാലിന്റെ മകനല്ലേ എന്ന ചോദ്യങ്ങൾ ചോദിക്കും. മറ്റ് ചിലർ ആകട്ടെ തന്നെ ഉദ്ഘാടനത്തിന് വിളിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഒരു പുരസ്‌കാരം ചടങ്ങിനു പോയപ്പോൾ ഒട്ടേറെ പേരാണ് താൻ പ്രണവ് ആണെന്ന് തെറ്റിദ്ധരിച്ചത്. അതുമാത്രമല്ല താൻ പ്രണവ് അല്ലെന്ന് പറഞ്ഞാലും ആരും വിശ്വസിക്കത്തില്ല.

ഈ രൂപസാദൃശ്യം ദൈവത്തിന്റെ മാജിക്കാണ് എന്നാണ് പ്രതാപ് അഭിമുഖത്തിൽ വ്യക്തമാക്കിയത്. കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാക്ഷകൾ സംസാരിക്കാൻ അറിയാവുന്ന പ്രതാപ് ഇപ്പോൾ മലയാളം പഠിക്കാനുള്ള തിരക്കിലാണ്. പ്രണവ് അല്ലേ എന്ന് ചോദിച്ചു വരുന്ന മലയാളികളോട് സംസാരിക്കാൻ മലയാളം പഠിച്ചിരിക്കേണ്ട അത്യാവശ്യം ഏറെയാണെന്നാണ് പ്രതാപ് പറയുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് പ്രതാപ് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചത്.