ഞങ്ങളുടെ പ്രണയം പതിനാറിലേക്ക്.!! വിവാഹ വാർഷികം മധുരം കഴിച്ചു ആഘോഷിച്ചു; കുടുംബത്തോടൊപ്പം സന്തോഷം പങ്കുവെച്ച് ധർമ്മജൻ ബോൾഗാട്ടി.!! | Dharmajan Bolgatty Wedding Anniversary
Dharmajan Bolgatty Wedding Anniversary : മിമിക്രിയിലൂടെ പിന്നീട് മലയാള സിനിമയിലേക്ക് ഉയർന്നുവന്ന യുവഹാസ്യ കലാകാരനാണ് ധർമ്മജൻ ബോൾഗാട്ടി. ധർമ്മജൻ ബോൾഗാട്ടിയും ഭാര്യ അനുജ ബോൾഗാട്ടിയും വിവാഹിതരായിട്ടും ഇന്നത്തേക്ക് 16 വർഷം. പണ്ട് ഒരു ഇന്നോവ കാറിൽ തന്റെ കൂടെ ഒളിച്ചോടാൻ കാണിച്ച ആ ധൈര്യം എങ്ങനെയാണെന്ന് ധർമ്മജൻ അനുജയോട് ചോദിച്ചപ്പോൾ എനിക്കറിയില്ല എന്നതായിരുന്നു
മറുപടി. കുമാരനാശാൻ എഴുതിയത് പോലെ ‘സ്നേഹമാണഖിലസാരമൂഴിയിൽ’. സ്നേഹം തന്നെയായിരുന്നു ഇരുവരുടെയും ധൈര്യത്തിന്റെ രഹസ്യം. ധർമ്മജനും അനുജയും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയ്ക്ക് ശേഷം രണ്ട് പെൺമക്കളും ഒന്നിച്ച് കേക്ക് മുറിച്ച് മധുരം പകരുന്നതുമായ ചിത്രങ്ങളും തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ധർമ്മജൻ പങ്കുവെച്ചു. തന്റെ പണവും പ്രശസ്തിയും ഒന്നും കണ്ടിട്ടില്ല സ്നേഹം കൊണ്ട് മാത്രമാണ് അനുജ
തന്നെ പങ്കാളിയായി തെരഞ്ഞെടുത്തത് എന്ന് ഇപ്പോഴും എനിക്കുറപ്പുണ്ടെന്ന് ധർമ്മജൻ പറഞ്ഞു. ഞാനൊരു അഭിനേതാവ് ആണെന്ന് ഇടയ്ക്കിടയ്ക്ക് ഓർമപ്പിക്കാറുണ്ടെങ്കിൽ പോലും, അതൊന്നും അവിടെ വിലപ്പോകില്ലെന്ന് ചെറിയ പുഞ്ചിരിയോടെ ധർമ്മജൻ ഇരുവരുമുള്ള ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. ധർമ്മജനിൽ ഇഷ്ടപ്പെടാത്ത കാര്യം എന്താണെന്ന് ചോദിച്ചപ്പോൾ ഞാൻ രണ്ടെണ്ണം അടിക്കും അത് അവൾക്ക്
ഇഷ്ടമല്ല എന്ന ധർമ്മത്തിന്റെ മറുപടിക്ക് ചിരിച്ചുകൊണ്ട് സമ്മതിക്കുകയാണ് അനുജ ചെയ്തത്. വേദ, വൈഗ എന്നിവരാണ് ഇവരുടെ രണ്ട് പെൺമക്കൾ. നിർമ്മാതാവ്,നടൻ , രാഷ്ട്രീയക്കാരൻ, സംരംഭകൻ, എന്നീ നിലകളിലെല്ലാം പ്രസിദ്ധനാണ് ധർമ്മജൻ. ടെലിവിഷൻ സ്റ്റേജ് ഷോകളിൽ പിഷാരടിയും ഒന്നിച്ച് മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതുമായ ഇദ്ദേഹത്തിന്റെ ചരിത്രം ചെറുതൊന്നുമല്ല. സ്റ്റേജിലെ സ്കെച്ച് കോമഡികളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഹാസ്യനടനായാണ് തന്റെ കരിയർ ആരംഭിച്ചത് പിന്നീട് 2010 കളോടെ സിനിമകളിലേക്കും കടന്നു. പാപ്പി അപ്പച്ചയിലെ ദിലീപിനൊപ്പമുള്ള മുഴുനീള വേഷത്തിന് ശേഷം കട്ടപ്പനയിലെ ഋത്വിക് റോഷൻ , ആട്,ആട് 2 എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ധർമ്മജന്റെ അഭിനയ ജീവിതത്തിന്റെ വലിയ വഴിത്തിരിവുകൾ ആയിരുന്നു. പിന്നണി ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗവും ബാലുശ്ശേരി മണ്ഡലത്തിലെ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് സ്ഥാനാർത്ഥിയുമായി സമകാലീന കേരള രാഷ്ട്രീയത്തിലും പ്രമുഖൻ ആണ് ഇദ്ദേഹം.