സ്പടികം ചാക്കോ മാഷിന്റെ മക്കൾ വീണ്ടും ഒന്നിച്ചു.!! ലാലേട്ടന്റെ 360 മത് സിനിമ ചിപ്പി ചേച്ചിക്കൊപ്പം; ആടു തോമയെ വെച്ച് പടം പിടിക്കാൻ ജാൻസി ചാക്കോ.!! | Chippy Renjith Share The Happy News Of Mohanlal L360 Film With M Renjith

Chippy Renjith Share The Happy News Of Mohanlal L360 Film With M Renjith : എം രഞ്ജിത്തിന്റെ നിർമാണത്തിൽ രജപുത്രാ വിശ്വൽ മീഡിയ ഒരുക്കുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. ചിത്രത്തെ സംബന്ധിച്ച പുതിയ അപ്ഡേറ്റുമായി നടൻ മോഹൻലാൽ.

തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തെ കുറിച്ചുള്ള പോസ്റ്റുമായി ചിപ്പി രഞ്ജിത്തും എത്തി. മലയാള പ്രേക്ഷകർ ഏറ്റെടുത്ത ചിത്രങ്ങളായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകൾക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം എന്ന് സവിശേഷത കൂടി ഇതിനുണ്ട്. മോഹൻലാലിനെ നായകനാക്കി രണ്ടാമത് രജപുത്ര ഒരുക്കുന്ന ചിത്രം എന്ന സവിശേഷതയും ഇതിനുണ്ട്. മലയാളത്തിന്റെ ലാലേട്ടൻ അഭിനയിക്കുന്ന 360 മത് ചിത്രവും രജപുത്രയുടെ പതിനാലാമത് ചിത്രം കൂടിയാണ് ഒരുങ്ങുന്നത്.

ഈ ചിത്രത്തിൽ ലാലേട്ടൻ അവതരിപ്പിക്കുന്നത് പത്തനംതിട്ട ജില്ലയിലെ റാന്നി എന്ന പ്രദേശത്തെ വളരെ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറിന്റെ കഥാപാത്രത്തെയാണ്. ചിത്രത്തെക്കുറിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് വളരെ സാധാരണ മനുഷ്യരുടെയും അവരുടെ ജീവിത കഥയുടെയും അടിസ്ഥാനത്തിൽ ഒരുങ്ങുന്ന ചിത്രം ആയിരിക്കും ഇത് എന്നതാണ്. ഇത്തരത്തിൽ ഒരു റിയലിസ്റ്റിക് കഥാപാത്രവുമായി മോഹൻലാൽ എത്തുന്നത് വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ്. ചിത്രത്തിന്റെ അവതരണം ഒരു ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഒരുക്കുന്നത്.

കെ ആർ സുനിലിന്റെ കഥയിൽ ഒരുങ്ങുന്ന ചിത്രത്തിലേക്കുള്ള സഹതാരങ്ങളുടെ നിർണയം ഇതിനോടകം പൂർത്തിയായി കൊണ്ടിരിക്കുകയാണ്. ലാലേട്ടന്റെ പോസ്റ്റിനു പുറമേ ചിപ്പി രഞ്ജിത്തിന്റെ പോസ്റ്റും വന്നതോടെ ആരാധകരും ആവേശത്തിലാണ്. ലാലേട്ടനിൽ നിന്നുമുള്ള മികച്ച പ്രകടനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തരുൺ മൂർത്തിയും സുനിലും ചേർന്നാണ് നിർവഹിക്കുന്നത്. ഷാജി കുമാറിന്റെ ചായാഗ്രഹണം ചെയ്യുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത് ആണ്. ഏപ്രിൽ രണ്ടാം വാരത്തിൽ തന്നെ ചിത്രത്തിന്റെ ചിത്രീകരണം എന്നാണ് നിലവിൽ ലഭിച്ച റിപ്പോർട്ട്.