പെൺമക്കൾ ദൈവത്തിന്റെ അനുഗ്രഹമാണ്; മൂന്ന് പെൺമക്കളെയും ചേർത്ത് പിടിച്ച് സന്തോഷം പങ്കുവെച്ച് കുടുംബവിളക്ക് സിദ്ധു.!! | Kudumbavilakku Fame KK Menon With 3 Daughters

Kudumbavilakku Fame KK Menon With 3 Daughters : മലയാളി പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് കുടുംബവിളക്ക്. നിരവധി കാലമായി കുടുംബവിളക്ക് എന്ന പരമ്പര നമ്മോടൊപ്പമുണ്ട്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. കഥ സഞ്ചരിച്ചിരുന്നത് സുമിത്ര എന്ന കുടുംബിനിയുടെ ജീവിതത്തിലൂടെയാണ്.

സുമിത്ര എന്ന വേഷത്തെ അവതരിപ്പിക്കുന്നത് മീരാ വാസുദേവ് ആണ്. സുമിത്രയുടെ ഭർത്താവായി വേഷമണിഞ്ഞത് കൃഷ്ണകുമാർ മേനോൻ ആണ്. പരമ്പര ടി ആർ പി റേറ്റിങ്ങുകളിൽ ഒന്നാം സ്ഥാനത്തായിരുന്നു. 17 വർഷത്തെ കോർപ്പറേറ്റ് കരിയർ അവസാനിപ്പിച്ചാണ് കെ കെ മേനോൻ അഭിനയ ലോകത്തേക്ക് എത്തിയത്. ചെറിയ വേഷങ്ങളിൽ നിന്ന് തുടങ്ങിയ അദ്ദേഹത്തിന്റെ അഭിനയജീവിതം ഇന്ന് വലിയ മേഖലയിലേക്ക് ഉയർന്നിരിക്കുന്നു.

അവിചാരിതമായാണ് താൻ അഭിനയിലോകത്തേക്ക് എത്തിപ്പെട്ടത് എന്ന് ഇതിനു മുൻപ് തന്നെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.മലയാള പരമ്പരയിൽ എത്തുന്നതിനു മുൻപ് തന്നെ തമിഴ് സീരിയലുകളിൽ ഇദ്ദേഹം നിരവധി വേഷങ്ങൾ ചെയ്തിരുന്നു. കൂടെ, ഉയരെ എന്ന ചിത്രങ്ങളിലും ചെറിയ ചില വേഷങ്ങൾ ഇദ്ദേഹത്തിനുണ്ട്. കുടുംബവിളക്ക് എന്ന പരമ്പരയിൽ ഇദ്ദേഹത്തിന്റെ മകൾ ആണ് ശീതൾ.

ഈ കഥാപാത്രത്തെ പരമ്പരയിൽ ഇതുവരെ മൂന്നു പേരാണ് അവതരിപ്പിച്ചത്. അമൃത,പാർവതി , ഇപ്പോൾ ശ്രീലക്ഷ്മി എന്നിവർ. കെ കെ മേനോൻ ഇപ്പോൾ ഇവർ മൂന്നു പേരോടും ഒപ്പമുള്ള ഓരോ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. “Daughters are always goad’s gift ” “I have a lucky to be have three beautiful daughters ” എന്നാ അടിക്കുറിപ്പോടെയാണ് താരം ഇവരുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പങ്കുവെച്ച ചിത്രത്തിൽ താഴെയായി നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.