45 വയസില്ലേ ആരോഗ്യ സംരക്ഷണം ഇങ്ങനെയാണ്; ജ്യോതികയുടെ വർക്ക്ഔട്ട് കണ്ട് അമ്പരപ്പോടെ സൂര്യ; എപ്പട്രിമാ ഇന്തമാതിരിയെല്ലാം.!? | Actress Jyotika Workout Video

Actress Jyotika Workout Video : തമിഴ് ചലചിത്ര താരമാണ് ജ്യോതിക. ഹിന്ദി ചിത്രമായ ഡോലി സജാകെ രഖന എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കാലെടുത്തു വച്ച താരം പിന്നീട് തമിഴിലെ മികച്ച നടികളിൽ ഒരാളായി മാറി. തമിഴിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം മികച്ച നടനായ സൂര്യയെയാണ് വിവാഹം കഴിച്ചത്.

വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം 2015 ൽ വീണ്ടും സിനിമയിൽ സജീവമാവുകയായിരുന്നു. മലയാളത്തിൽ സീതാ കല്യാണം, രാക്കിളിപ്പാട്ട് എന്ന ചിത്രത്തിന് പുറമെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ കാതലിലും ജ്യോതിക അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് ജ്യോതിക്കും സൂര്യയും. താരങ്ങളുടെ വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ കുടുംബസമേതം വിദേശയാത്ര ചിത്രങ്ങൾ പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ ജ്യോതിക പങ്കുവെച്ച ജിമ്മിലെ ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ഒരു വർഷമായി ജ്യോതിക സെലിബ്രെറ്റി ഫിറ്റ്നെസ്സ് കോച്ചായ മഹേഷിൻ്റെ ശിക്ഷണത്തിലാണ്. താരത്തിൻ്റെ അത്ഭുതപ്പെടുത്തുന്ന ഫിറ്റ്നസ് വർക്ക് ഔട്ട് വീഡിയോകൾ താരം പങ്കുവച്ചിരുന്നു. ഇപ്പോൾ പ്രേക്ഷകരെയും, താരങ്ങളെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ ജിമ്മിൽ നിന്നുള്ള ഫിറ്റ്നെസ് വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

സെലിബ്രെറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് ഇതിന് കമൻറുമായി വന്നിരിക്കുന്നത്. ഈ പോസ്റ്റിന് പിന്നാലെയാണ് താരത്തിൻ്റെ ജീവിതത്തിലെ സന്തോഷകരമായ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തമിഴ്നാട് സർക്കാറിൻ്റെ നിർത്തലാക്കിയിരുന്ന അവാർഡുകൾ വീണ്ടും കൊടുക്കാൻ തുടങ്ങിയപ്പോൾ, മികച്ച നടിക്കുള്ള 2015-ലെ അവാർഡിന് അർഹയായിരിക്കുന്നത് ജ്യോതികയാണ്. ’36 വയതനിലെ’ എന്ന ചിത്രത്തിനാണ് താരത്തിന് അവാർഡ്‌ ലഭിച്ചിരിക്കുന്നത്.