ഇത് ആരാധകർ കാണാൻ കാത്തിരുന്ന നിമിഷം.!! പുതിയ സന്തോഷ വാർത്തയുമായി റിങ്കു – വിങ്കു; ഞെട്ടിച്ചു കളഞ്ഞല്ലോ എന്ന് ആരാധകർ.!! | Reneesha Rahiman Vishnu Joshi Happy News Viral

Reneesha Rahiman Vishnu Joshi Happy News Viral : ബിഗ് ബോസ് സീസൺ ഫൈവിലൂടെ മലയാളികൾക്ക് എല്ലാവർക്കും സുപരിചിതവും പ്രിയങ്കരവുമായി മാറിയ ജോഡികൾ ആയിരിക്കും റിങ്കുവിങ്കു ജോടികൾ. സീരിയൽ നടിയും പബ്ലിക് ഫിഗറുമായ റെനീഷ റഹ്മാന്റെയും ഫിസിക്കൽ ഫിറ്റ്നസ് പ്രമുഖനും ആക്ടറു മായ വിഷ്ണു ജോഷിയുടെയും ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി

കൊണ്ടിരിക്കുന്നത്. ബിഗ് ബോസ് അഞ്ചാം സീസണിലെ റണ്ണറപ്പായിരുന്നു റനീഷ. ബിഗ് ബോസിൽ 80 ദിവസം തികച്ച് പുറത്തെത്തിയതായിരുന്നു വിഷ്ണു. വിഷ്ണുവിനും റനീഷക്കും സോഷ്യൽ മീഡിയയിലും ടെലിവിഷൻ പ്രേക്ഷക ലക്ഷങ്ങളിലും ആരാധകർ ഏറെയാണ്. ഇരുവരും ബിഗ് ബോസ് ആരാധകരിൽ റിങ്കുവിങ്കു ജോഡി എന്നാണ് അറിയപ്പെട്ടിരുന്നത്. ബിഗ് ബോസിന് ഉള്ളിൽ മനോഹരമായ സുഹൃത്ത് ബന്ധം

കൊണ്ടുനടന്ന ഇരുവരും പുറത്തിറങ്ങിയപ്പോഴും ഈ സൗഹൃദബന്ധം ആഘോഷിക്കുകയാണ്. ശ്രീജിത്ത് ഫോക്കസ് എന്ന ഫോട്ടോഗ്രാഫി കമ്പനിക്ക് വേണ്ടി ഫോട്ടോ ഷൂട്ട് ആയിട്ടാണ് വിഷ്ണുവും റെനീഷയും വധൂവരന്മാരുടെ വേഷത്തിൽ എത്തുന്നത്. ഇത് കണ്ട് വണ്ടർ അടിച്ചു നിൽക്കുന്ന പ്രേക്ഷകരെയും ഇതെല്ലാം കണ്ടിട്ടും മിണ്ടാതെ നിൽക്കുന്ന വിഷ്ണുവിനെയും റെനീഷയെയും വളരെ കൗതുകത്തോടെ

നോക്കിക്കാണാവുന്നതാണ്. റിങ്കു വിങ്കു ഫാൻസ് ഒന്നടങ്കം ഫോട്ടോകളും റീലും ഏറ്റെടുത്തുകഴിഞ്ഞു. ഷിപ്പിങ്ങും ഒരുമിപ്പിക്കലും ഒക്കെ കമന്റ് സെക്ഷനിൽ നടക്കുന്നുണ്ട്. ആരാധകർ ഒക്കെ ഇവർ ശരിക്കും കല്യാണം കഴിക്കാൻ പോകുകയാണോ എന്ന ആശയക്കുഴപ്പത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ സീരിയൽ നടി ഗോപികയും നടനും അവതാരകനുമായ ജിപിയും വിവാഹനിശ്ചയരായതും ഒരു ഞെട്ടിക്കുന്ന വാർത്ത ആയിരുന്നല്ലോ. അതുപോലെ വല്ല സർപ്രൈസും പ്ലാൻ ചെയ്യുകയാണോ ഇവരും എന്ന് സംശയിക്കുന്ന ആരാധകരെയാണ് ഇവിടെ കാണാൻ സാധിക്കുന്നത്. നോർത്തിന്ത്യൻ വേഷധാരികളായി അണിഞ്ഞൊരുങ്ങിയ റെനീഷയെയും വിഷ്ണുവിനെയും കാണാൻ തന്നെ വളരെ ഭംഗിയാണ്. ലാവണ്ടർ കളറിലുള്ള ലഹങ്കയും അതിനൊത്ത ആഭരണങ്ങളും ധരിച്ച് റെനീഷയും, വെള്ളയും ക്രീം കളറും ലാവണ്ടറും കൂടിയ ഷെർവാണി ധരിച്ച് വിഷ്ണുവും ഒരുങ്ങിയിട്ടുണ്ട്. ഇരുവരുടെയും കെമിസ്ട്രിയും നല്ല മാച്ചാണ്