വിവാഹ വാർഷികത്തിന് വീണ്ടും കെട്ടി.!! കവി ചേച്ചിയുടെ കയ്യും പിടിച്ച് കുടകിലെ പെണ്ണ് വീട്ടിലേക്ക്; ആ വലിയ ആഘോഷം ചെറുതായി ആഘോഷിച്ച് കെഎൽ കുടുംബം.!! | KL Bro Biju Rithvik And Kavi Wedding Anniversary

KL Bro Biju Rithvik And Kavi Wedding Anniversary : യൂട്യൂബിൽ ഏറ്റവും അധികം സബ്സ്ക്രൈബ് ഉള്ള ചാനലാണ് കെഎൽ ബ്രോ ബിജു റിത്വിക്. ഇവരുടെ വീഡിയോകൾക്ക് വലിയ ആരാധകരാണ് ഉള്ളത്. ഒരു ബസ് കണ്ടക്ടർ ആയിരുന്ന ബിജു വളരെ ചെറിയ നിലയിലാണ് ഈ ചാനൽ തുടങ്ങിയത്.

എന്നാൽ ഇവരുടെ നാടൻ രീതിയിലുള്ള അവതരണ ശൈലിയാണ് ഈ ചാനലിന് ഇത്രയധികം ജനപ്രീതിനൽകിയത്. മലയാളിയായ ബിജുവും, അമ്മയും, കന്നഡക്കാരി ആയ മരുമകളും അവരുടെ കുടുംബ വിശേഷങ്ങളും ആണ് മിക്ക മലയാളികൾക്കും ഏറെ സന്തോഷം നൽകുന്നത്. നിഷ്കളങ്കമായ അവതരണ ശൈലിയും, കൃത്രിമത്വം നിറയ്ക്കാതെയുള്ള ഇവരുടെ സംസാര രീതിയും ഒക്കെയാണ് ലക്ഷകണക്കിന് പ്രേക്ഷകരെ നേടികൊടുത്തതും.

ഷോർട്ട് ഫിലിം വീഡിയോസിലൂടെയാണ് ഇവർ പ്രേക്ഷകരുടെ മനസ്സ് കവർന്നത്. കണ്ണൂർ ഭാഷയാണ് ഇവരുടെ ചാനലിലെ മറ്റൊരു ഹൈലൈറ്റ്. മാത്രമല്ല എല്ലാ കാര്യങ്ങളെയും വളരെ ചെറിയ രീതിയിൽ അവതരിപ്പിക്കുന്ന ശൈലിയും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. ഞങ്ങളുടെ കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ഇവർ ആരാധകരെ അറിയിക്കാറുണ്ട്. യാതൊരുവിധ ജാഡകളും ഇല്ലാതെയാണ് ഇവരുടെ അവതരണ രീതി. ജനങ്ങളോടുള്ള പെരുമാറ്റവും ഇതേ രീതിയിൽ തന്നെ. 3.95 കോടിയാണ് ഇവരുടെ സബ്സ്ക്രൈബ്സ്.

ഇപ്പോഴിതാ ബിജുവിന്റെയും കവിയുടെയും വിവാഹ വാർഷിക ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അണിഞ്ഞൊരുങ്ങി സുന്ദരി ആയിട്ടാണ് കവി വിവാഹ വാർഷികത്തിന് എത്തിയിരിക്കുന്നത്. പിങ്ക് കളർ ലഹങ്കയും അതിനൊത്ത മാലയും മേക്കപ്പും അണിഞ്ഞ് വളരെ സുന്ദരിയായി കവിയെത്തിയിരിക്കുന്നു.നിരവധി പേരാണ് ഇവർക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്. ഇവരുടെ നിരവധി സന്തോഷകരമായ മുഹൂർത്തങ്ങൾ ചേർത്ത് ഒരുക്കിയ ഒരു വീഡിയോയാണ് ഇപ്പോൾ ബിജു തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇവരുടെ പുതിയ വീടിന്റെ വിശേഷങ്ങളും, മറ്റുള്ള വിശേഷങ്ങളുമായി ചാനൽ എല്ലായിപ്പോഴും സജീവമാണ്.