ഇഷ്ടമുള്ള വേഷം ജീൻസും ടോപ്പുമാണ്.!! ആരോഗ്യമുള്ള കാലത്തോളം എനിക്ക് അടിച്ച് പൊളിച്ച് ജീവിക്കണം; കുടുംബവിളക്കിലെ അച്ഛമ്മ നമ്മൾ വിചാരിച്ച ആളല്ല.!! | Kudumbavilakku Saraswathi Menon Fame Actress Devi Menon Life Story

Kudumbavilakku Saraswathi Menon Fame Actress Devi Menon Life Story : നെഗറ്റീവ് റോളാണെങ്കിലും കുടുംബവിളക്കിലെ സരസ്വതി അമ്മയെ പ്രേക്ഷകർക്ക് ഏറെയിഷ്ടമാണ്. മരുമകൾ സ്നേഹമയിയാണെങ്കിലും അത്‌ തിരിച്ചറിയാതെ മകന്റെ അവിഹിതബന്ധത്തെ പ്രോത്സാഹിപ്പിച്ച സരസ്വതിക്ക് ഒടുവിൽ അവിടന്ന് തന്നെ കിട്ടി നല്ല എട്ടിന്റെ പണി.

കൊടും വില്ലത്തരം കാണിക്കുമ്പോഴും അതിലുമുണ്ട് സരസുവിന്റെ ലീലാവിലാസങ്ങൾ. ഒരേ സമയം പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിച്ചും സ്‌ക്രീനിൽ നർമ്മം പടർത്തിയും നിറഞ്ഞുനിൽക്കുന്ന സരസ്വതി അമ്മ എന്ന കഥാപാത്രത്തിന് ജീവൻ നൽകുന്നത് നടി ദേവി മേനോനാണ്. ഇപ്പോഴിതാ കുടുംബവിളക്ക് പരമ്പരയിലെ താരം ആനന്ദ് നാരായണന്റെ യൂ ടൂബ് ചാനലിൽ എത്തിയപ്പോൾ ദേവി മേനോൻ പങ്കുവെച്ച വിശേഷങ്ങളാണ് സീരിയൽ പ്രേക്ഷകർ ചർച്ച ചെയ്യുന്നത്. സീരിയൽ ഔട്ട്ലുക്കിൽ നിന്ന് മാറി പൂർണ്ണമായും ഒരു ന്യൂ ജെൻ ഗെറ്റപ്പിലാണ് താരം എത്തിയത്.

25 വർഷത്തോളം ബാംഗ്ലൂരിലായിരുന്നു ദേവി മേനോനും കുടുംബവും. എറണാകുളത്താണ് താമസം. രണ്ട് ആൺമക്കളാണ് താരത്തിന്. രണ്ട് പേരും ഐ ടി മേഖലയിൽ. എട്ടോളം സിനിമകൾ ചെയ്ത അഭിനയസമ്പത്ത് കൈമുതലാക്കിയാണ് താരം കുടുംബവിളക്കിലെത്തുന്നത്. പ്രണയവിവാഹത്തെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. ഓഫീസിൽ പോകും വഴിക്ക് നിന്ന് ലഭിച്ച പ്രൊപ്പോസൽ ആയിരുന്നു ആറ് മാസത്തെ പ്രണയത്തിലേക്കും പിന്നീടുള്ള വിവാഹത്തിലേക്കും വഴി തെളിച്ചത്. കുടുംബവിളക്കിലെ തന്റെ കഥാപാത്രം ഏറെ ഇഷ്ടപ്പെട്ടാണ് ചെയ്യുന്നതെന്നാണ് ദേവി മേനോൻ പറയുന്നത്.

ഡയലോഗുകൾ പറഞ്ഞുതുടങ്ങുമ്പോൾ എക്സ്പ്രഷൻ താനേ വരും. പലപ്പോഴും പുറത്തിറങ്ങുമ്പോൾ ആൾക്കാർ ചീത്ത പറഞ്ഞ് അടുത്തുവരും. സുമിത്രയെ എതിർത്ത് നിൽക്കുന്നതിനാണ് പലപ്പോഴും ചീത്ത കേൾക്കുന്നത്. ഒരിക്കൽ മാളിൽ പോയപ്പോൾ ഒരുകൂട്ടം സ്ത്രീകൾ പിടിച്ച് നിർത്തി. ‘നിങ്ങൾ അവിടെ നിന്നേ… പോകാൻ വരട്ടെ… സുമിത്രയോട് നിങ്ങൾക്കെന്താ ഇത്ര പ്രശ്‌നം… ” മാസ്ക്ക് മാറ്റി നന്നായി ഒന്ന് ചിരിച്ചപ്പോൾ അവരുടെ ദേഷ്യം മാറി. ‘അയ്യോ ഇങ്ങനെയാണോ ശരിക്കും സരസ്വതി അമ്മ’ എന്നായി പിന്നീടുള്ള ചോദ്യം.