എന്നോട് കളിക്കാൻ നിക്കണ്ട.!! മമ്മുക്കക്ക് മറുപടിയുമായി ജയറാമും ജയസൂര്യയും പിഷാരടിയും; സോഷ്യൽ മീഡിയയെ പിടിച്ച് കുലുക്കിയ ആ മെഗാസ്റ്റാർ പിക്ചർ ഇതാണ്.!! | Actor Mammootty Latest Photo Viral In Social Media

Actor Mammootty Latest Photo Viral In Social Media : മൂന്നു പതിറ്റാണ്ടായി അഭിന ലോകത്ത് നിറഞ്ഞു വാഴുന്ന വ്യക്തിത്വമാണ് മമ്മൂട്ടി. സിനിമാലോകത്തെ താരങ്ങളുടെ പേര് എടുത്തു പറയുമ്പോൾ ആദ്യം വരുന്ന പേരാണ് മമ്മൂട്ടിയുടെത്. മലയാള സിനിമയുടെ തന്നെ അഭിമാനം എന്നൊക്കെ ഇദ്ദേഹത്തെ വിശേഷിപ്പിക്കാം.

എവിടെ നോക്കിയാലും മമ്മൂട്ടി ആരാധകരാണ്. അഭിനയം എന്നതുപോലെ തന്റെ ലുക്കിലും സൗന്ദര്യത്തിലും വ്യക്തിത്വത്തിനും എല്ലാം വളരെയധികം പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ കൃത്യമായ ഭക്ഷണശൈലിയും വ്യായാമ മുറകളും ഇദ്ദേഹത്തിന് ഉണ്ട്. പ്രായം ബാധിക്കാത്ത മനുഷ്യൻ എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. 70കളിലും 20 ചുറുചുറുക്കും പ്രസരിപ്പും ആണ് മമ്മൂട്ടിയുടേത്.

എങ്ങനെയാണ് ഈ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നത് എന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. തന്റെ ആരാധകർക്കായി എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഏറ്റവും ഒടുവിലായി മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ ചിത്രമാണ് കാതൽ. ഈ ചിത്രം ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നായിരുന്നു. ജ്യോതികക്കൊപ്പമാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. തുടരെത്തുടരെ മമ്മൂട്ടി ഹിറ്റ് സിനിമകളുടെ ഭാഗമായി മാറുകയാണ്. ഓസ്ലർ എന്ന ജയറാം ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് മമ്മൂട്ടി എത്തിയിരുന്നു. ഈ ചിത്രത്തിനും മമ്മൂട്ടിയുടെ കഥാപാത്രത്തിനും സ്വീകാര്യത ഏറെയാണ് ലഭിച്ചത്. ഇനി മമ്മൂട്ടിയുടെ പുറത്തിറങ്ങുന്ന ചിത്രമാണ് ബ്രമയുഗം.

ചിത്രത്തിന്റെ പോസ്റ്ററും ട്രെയിലറും പുറത്തിറങ്ങിയപ്പോൾ തന്നെ വൻ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ഹിറ്റ് പടങ്ങളിൽ മറ്റൊന്നുകൂടി ആകും ഈ പടം എന്ന് ഉറപ്പിച്ചു പറയാം. ഇപ്പോൾ ഇതാ മമ്മൂട്ടിയുടെ കിടിലൻ ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇളം പച്ചനിറത്തിലുള്ള ഷർട്ടും കറുപ്പ് പാന്റും ഷൂവും കൂളിംഗ് ഗ്ലാസും ധരിച്ച് അടിപൊളി വേഷത്തിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ”Playing with shadow”എന്ന അടിക്കുറിപ്പാണ് ചിത്രത്തിൽ ചേർത്തിരിക്കുന്നത്. ആക്ടർ ജയസൂര്യ അടക്കം നിരവധി താരങ്ങളും ആരാധകരും ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.