ജീവനും ജീവന്റെ ജീവനും; കരിക്ക് താരം ജീവൻ സ്റ്റീഫൻന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും.!! | Karikku Fame Jeevan Stephen Got Eangeged With Rhea

Karikku Fame Jeevan Stephen Got Eangeged With Rhea : മലയാള പ്രേക്ഷകരുടെ മുന്നിലേക്ക് കോ വി ഡ് കാലത്ത് കടന്നുവന്ന് ഒരു തരംഗമായി മാറിയ ടീമാണ് കരിക്ക് വെബ് സീരീസ്. മറ്റു യൂട്യൂബേഴ്സിൽ നിന്ന് കരിക്കിനെ എപ്പോഴും മാറ്റി നിർത്തിയിരുന്നത് ക്വാളിറ്റി കണ്ടന്റ് തന്നെയായിരുന്നു. കോമഡി വീഡിയോസിലൂടെ മലയാളികളുടെ മനസ്സിലേക്ക് കരിക്കിലെ ഓരോ താരങ്ങൾക്കും കടന്നു വരാനും വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ അവർക്ക് പിന്തുണ ഉയരുന്നതിനും കാരണമായി.

ആദ്യം കോമഡി വീഡിയോസിൽ തുടങ്ങിയ താരങ്ങൾ പിന്നീട് സീരിയസ് വിഷയങ്ങളിലേക്ക് മാറി. കരിക്ക് സീരിയസിൽ ഉള്ളവരോട് ആൾക്കാർക്ക് ഒരു പ്രത്യേക സ്നേഹം ഉള്ളതായി തോന്നിയിട്ടുണ്ട്. ഒരു സ്റ്റാറിനെ പോലെയല്ല ഒരു കുടുംബത്തിലെ അംഗത്തെ പോലെയാണ് അവരെ ആരാധകർ ഏറ്റെടുക്കുന്നത്. കരിക്കിലെ പ്രധാന താരമായ ജീവൻ സ്റ്റീഫന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ജീവൻ സ്റ്റീഫന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് കരിക്കിന്റെ സ്വന്തം ജോർജ് ആയ അനൂ കെ അനിയൻ ആണ്. നിരവധി ആരാധകരാണ് ഈ ചിത്രങ്ങൾക്ക് ചുവടെ ആശംസകളുമായി എത്തിയത്. റിയ സൂസനുമായാണ് ജീവന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. വിവാഹനിശ്ചയത്തിൽ താരത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും കുടുംബവും പങ്കെടുത്തു. അനു ഇവരുടെ ചിത്രങ്ങൾ പങ്കുവെച്ച് ഇങ്ങനെ കുറിച്ചു, ‘ജീവനും ജീവന്റെ ജീവനും, മിസ്സിംഗ് യു ലവ് ആൻഡ് ലോഫർ ഫോർ എവർ.

വളരെ രസകരമായ കമന്റുകളുമായാണ് ആരാധകർ എത്തിയത്, അയ്യോ എന്റെ മാലാക്ക് പോയേ…, ക്യാപ്ഷൻ അടിപൊളിയായിട്ടുണ്ട്. കരിക്കിന്റെ കണ്ടന്റ് ക്രീയേറ്ററും ആക്ടറും എല്ലാമെല്ലാമാണ് ജീവൻ. തന്റെ ടീമിനൊപ്പം ഉള്ള വൈബ് തന്നെയാണ് കരിക്ക് പോലൊരു വെബ് സീരീസിനെ മലയാളികൾക്ക് പ്രിയപ്പെട്ടതാക്കിയത്. അതിൽ പ്രധാന പങ്ക് വഹിച്ച ഒരാളാണ് ജീവൻ.