കസ്തൂരിമാൻ ജീവയും കാവ്യയും ഒന്നിച്ചു; വർഷങ്ങൾക്ക് ശേഷം നായകനൊപ്പം സന്തോഷം പങ്കുവെച്ച് റബേക്ക സന്തോഷ്; ഈശ്വരമഠം അച്ഛമ്മക്ക് ഉമ്മ കൊടുത്തത് ജീവ.!! | Kasthooriman Kavya Jeeva Fame Rebecca Santhosh And Sreeram Ramachandran Get Together

Kasthooriman Kavya Jeeva Fame Rebecca Santhosh And Sreeram Ramachandran Get Together : കസ്തൂരിമാൻ എന്ന സീരിയലിലൂടെ നായികാ നായകന്മാരായി എത്തി മലയാള പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് റബേക്കയും ശ്രീരാമും. സീരിയലിലെ പോലെ യഥാർത്ഥ ജീവിതത്തിലും ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഇരുവരും സീരിയലിൽ ജീവ കാവ്യ എന്നീ കഥാപാത്രങ്ങളായാണ് അഭിനയിച്ചത്. സമൂഹമാധ്യമങ്ങളിൽ ഇരുവരും വളരെ സജീവ സാന്നിധ്യമാണ് ഇപ്പോൾ.

ശ്രീരാം രാമചന്ദ്രൻ ഒരു നീണ്ട ഇടവേളയ്ക്കുശേഷം ഇപ്പോൾ സിനിമയിൽ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലൂടെയാണ് ശ്രീരാം മടങ്ങിയെത്തിയത്. ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ റബേക്കയുടേതായി സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത് താരം തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ്.

തന്റെ പ്രിയ സുഹൃത്തും സഹതാരവുമായ ശ്രീരാമിനോടൊപ്പമുള്ള ചിത്രമാണ് ആണ് റബേക്ക തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ഈ ചിത്രം പങ്കുവെച്ച് താരം ഇങ്ങനെ കുറിച്ചു ‘വർഷങ്ങൾക്ക് ശേഷം’ ചിത്രത്തിന് ചുവടെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. കസ്തൂരിമാൻ എന്ന സീരിയലിലൂടെ ഇരുവരും സ്വന്തമാക്കിയ ആരാധകർ പറയുന്നത് ഇങ്ങനെയാണ്.

“നിങ്ങൾ ഒരു പുതിയ പ്രോജക്ടുമായി വരണം ഞങ്ങൾ അതിനു വേണ്ടി കാത്തിരിക്കുകയാണ്, ഞങ്ങളുടെ സ്വന്തം ജീവ്യ. അങ്ങനെ അവർ കണ്ടുമുട്ടുകയാണ് സുഹൃത്തുക്കളെ, ഏത് കൊമ്പോ വന്നാലും ഈ ഒരു കൊമ്പോ അടിപോളിയാണ്. കസ്തൂരിമാൻ സീരിയലിന്റെ താരങ്ങൾ വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച ചിത്രവും ശ്രീരാം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. മലയാളികൾ ഒന്നടങ്കം ഏറ്റെടുത്ത സീരിയൽ കുടുംബത്തെ ഒന്നിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകർ.