എന്റെ ആ വലിയ സ്വപ്നം; സ്വയംവരത്തിന് ശേഷം പുതിയ വാഹനം സ്വന്തമാക്കി നടൻ ഷാനവാസ്, സീതയുടെ ഇന്ദ്രേട്ടന്റെ പുതിയ രഥം കണ്ടോ.!? | Shanavas Shanu New Car Classic Hyundai

Shanavas Shanu New Car Classic Hyundai : മലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായിരുന്നു സീത. സീതയിലൂടെ മലയാളികൾ ഏറ്റെടുത്ത താരമാണ് ഷാനവാസ്. ഷാനവാസിന് ഈ സീരിയലിലൂടെ മലയാള കുടുംബ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ സാധിച്ചു. സീതക്ക് ശേഷം മിസ്സിസ് ഹിറ്റ്ലർ, എന്നിങ്ങനെ നിരവധി സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമാണ് ഷാനവാസ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും മറ്റും ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റേതായി ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താരം പങ്കുവെച്ച പുതിയ റീൽ വീഡിയോ ആണ്. തരത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ഇപ്പോൾ.

തന്റെ ഏറ്റവും വലിയ ആഗ്രഹമായ സ്വപ്ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ഷാനവാസ്‌. കുടുംബത്തോടൊപ്പം താരം കാറിന്റെ താക്കോൽ സ്വീകരിക്കുന്നതും മറ്റും വീഡിയോയിൽ കാണാം. നിരവധി ആരാധകരാണ് ഷാനവാസ് പങ്കുവെച്ച വീഡിയോയ്ക്ക് ചുവടെ കമന്റുകളുമായി എത്തിയത്. ഇനിയും ഒരുപാട് സന്തോഷങ്ങൾ ജീവിതത്തിൽ ഉണ്ടാകട്ടെ, ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കട്ടെ, എന്നിങ്ങനെയാണ് ഒരു ആരാധകൻ പങ്കുവെച്ച കമന്റ്.

ഇടയ്ക്കിടെ താരം സമൂഹമാധ്യമങ്ങളിൽ പുതിയ ചിത്രങ്ങളും റീൽ വീഡിയോസും പങ്കുവെക്കാറുണ്ട്. നിലവിൽ സ്വയംവരം എന്ന സീരിയലിൽ ഒരു പ്രധാന പ്രധാന വേഷം അഭിനയിച്ചു വരികയാണ് ഷാനവാസ്. അദ്ദേഹത്തിന്റെ പ്രിയ ആരാധകർ മിനിസ്ക്രീൻ മോഹൻലാൽ എന്നാണ് സ്നേഹത്തോടെ വിളിക്കുന്നത്. മികച്ച അഭിനയം കാഴ്ച വെക്കുന്ന ഒരു സീരിയൽ നടന് ലഭിച്ചേക്കാവുന്ന മികച്ച പിന്തുണയാണ് അദ്ദേഹത്തിന് ആരാധകർ നൽകിക്കൊണ്ടിരിക്കുന്നത്.