മകളുടെ കല്യാണക്കത്ത് ഉണ്ണിക്കണ്ണന് സമർപ്പിച്ചു, ഗുരുവായൂർ അമ്പല നടയിൽ ജയറാമും പാർവതിയും; ഉത്സവത്തിന്റെ ആറാം നാൾ കഞ്ഞിയും മുതിരപ്പുഴുക്കും കഴിച്ച് മടങ്ങി ദമ്പതികൾ.!! | Jayaram And Parvathy In Guruvayur Temple

Jayaram And Parvathy In Guruvayur Temple : മലയാള സിനിമ പ്രേമികളുടെ പ്രിയതാര ജോഡികളാണ് ജയറാമും പാർവതിയും. മിമിക്രിയിലൂടെ സിനിമാ ലോകത്തേക്ക് എത്തിയ നിരവധി നടന്മാരുണ്ട് അതിൽ ഒരാളാണ് ഇദ്ദേഹവും. താനൊരു നടനും നായകനുമായിട്ടും വന്ന വഴി അദ്ദേഹം ഇതുവരെ മറന്നിട്ടില്ല.

ഇപ്പോഴും പല വേദികളിലും മിമിക്രിയും അതുപോലെ തന്നെ തന്റെ ഇഷ്ട മേഖലയായ ചെണ്ടകൊട്ടും അദ്ദേഹം അവതരിപ്പിക്കാറുണ്ട്. ഈയടുത്ത് ജയറാം ചെണ്ട കൊട്ടുന്ന ഒരു മനോഹരമായ ചിത്രം സോഷ്യൽ മീഡിയയിൽ ഇടം നേടിയിരുന്നു. വളരെയധികം ആരാധകരാണ് ഈ ചിത്രത്തിന് കമന്റ് ചെയ്തത്. മറ്റ് താരങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു വ്യക്തിത്വമാണ് ഇദ്ദേഹത്തിന്റെത്. താര ജാഡകൾ ഒന്നുമില്ലാതെ തന്റെ ആരാധകരെ എന്നും തന്നോട് ഒപ്പം ചേർത്ത് നിർത്താൻ ജയറാം ശ്രമിക്കാറുണ്ട്.

കൂടാതെ തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കാറുണ്ട്. വിവാഹശേഷം പാർവതി സിനിമാ ലോകത്ത് സജീവമല്ല. നല്ലൊരു കുടുംബിനിയും അമ്മയുമായി കഴിയുകയാണ് പാർവതി ഇപ്പോൾ. ജയറാമിന്റെ മക്കളായ മാളവികയും കാളിദാസും മലയാളികൾക്ക് സുപരിചിതരാണ്. ഇവരുടെ വാർത്തകളും സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. കാളിദാസന്റെയും മാളവികയുടെയും വിവാഹ നിശ്ചയ വിശേഷങ്ങൾ ഈയടുത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.

ഹാസ്യ കഥാപാത്രങ്ങൾ ചെയ്യുന്നതിലായിരുന്നു ജയറാമിന് ഏറ്റവും മിടുക്ക്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ അദേഹത്തിന്റെ ചില വേഷങ്ങൾ ഈയടുത്ത് ഇറങ്ങിയ ചിത്രങ്ങളിൽ മലയാളികൾക്ക് കാണാൻ സാധിച്ചു. അതിൽ ശ്രദ്ധേയമായ വേഷമാണ് ഓസ്ലർ എന്ന ചിത്രത്തിൽ അവതരിപ്പിച്ചത്. ഈ ചിത്രം തീയേറ്ററുകളിൽ വൻ തരംഗമാണ് സൃഷ്ടിച്ചത്. ഇപ്പോൾ ഇതാ ജയറാമിന്റെയും പാർവതിയുടെയും പുതിയ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇടം നേടിയിരിക്കുന്നത്. ഗുരുവായൂർ അമ്പലത്തിൽ ആറാം നാൾ ഉത്സവം തൊഴാൻ എത്തിയിരിക്കുകയാണ് പ്രിയ താര ജോഡികൾ. ഗുരുവായൂരപ്പനെ കണ്ടു തൊഴുത് പ്രസാദ ഊട്ടായ കഞ്ഞിയും മുതിരപ്പുഴുക്കും കഴിച്ചാണ് ഇരുവരും മടങ്ങിയത്. ഗുരുവായൂരപ്പനെ കണ്ട് മനസ്സറിഞ്ഞു തൊഴുന്ന ഇരുവരുടെയും ചിത്രത്തിനു താഴെ നിരവധി ആരാധകരാണ് ഇപ്പോൾ കമന്റ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച ചിത്രം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഇടം നേടിയിരിക്കുന്നത്.