മണ്ഡപത്തിൽ രാധികയുടെ അദൃശ്യ സാനിധ്യം.!! വധുവായി ഒരുങ്ങിയപ്പോൾ ശരിക്കും രാധിക തന്നെ, സുജാതയുടെ കൈ പിടിച്ച് വിവാഹ വേദിയിലേക്ക്; രാധികയുടെ മകൾക്ക് വിവാഹ സമ്മാനവുമായി പാർവതിയും ജയറാമും.!! | Jayaram and Parvathi in Radhika Thilak’s daughter Devika wedding

Jayaram and Parvathi in Radhika Thilak’s daughter Devika wedding : മലയാള സിനിമാ ഗാന രംഗത്തെ വലിയൊരു നഷ്ടമായിരുന്നു രാധികാ തിലകിൻ്റെ വിയോഗം. 2015 സെപ്തംബർ 20 നായിരുന്നു ഒന്നര വർഷത്തോളം അർബുദത്തോട് പൊരുതി താരം ഈ ലോകത്ത് നിന്ന് വിടപറഞ്ഞു പോയത്.

ലളിത ഗാനത്തിലൂടെ അരങ്ങേറിയ താരം അറുപതിലധികം ഗാനങ്ങൾ ആലപിക്കുകയുണ്ടായി. താരം പാടിയ മലയാളികൾ മറക്കാത്ത ഗാനങ്ങളാണ് മായാമഞ്ചലിൽ, ദേവസംഗീതം, കാനനക്കുയിലേ തുടങ്ങിയവ. ഈ പാട്ടുകൾ ചേർത്ത് രാധികയുടെ മകളായ ദേവിക ഒരുക്കിയ മെലഡി ഏറെ ശ്രദ്ധ നേടിയിരുന്നു. സംഗീതം പഠിച്ചിട്ടില്ലെങ്കിലും അമ്മയുടെ സംഗീത പാരമ്പര്യം ദേവികയ്ക്കും ലഭിച്ചിരുന്നു. ഇപ്പോഴിതാ ദേവികയുടെ വിവാഹ വാർത്തയാണ് പുറത്തു വരുന്നത്.

രാധികയുടെയും സുരേഷിൻ്റെയും ഏകമകളായ ദേവികയുടെ വിവാഹം ഫെബ്രുവരി 19 ന് ബാംഗ്ലൂരുവിൽ വച്ചായിരുന്നു നടന്നത്. ബാംഗ്ലൂർ സ്വദേശിയായ അഭിഭാഷകനായ അരവിന്ദിനെയാണ് ദേവിക വിവാഹം കഴിച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാഹമായിരുന്നു. സെലിബ്രെറ്റികളിൽ രാധികയുടെ ബന്ധുവായ ഗായിക സുജാതയും കുടുംബവും പങ്കെടുത്തിരുന്നു. രാധികയും സുജാതയും തമ്മിലുള്ള സ്നേഹ ബന്ധം പ്രേക്ഷകർക്ക് അറിയാവുന്നതാണ്. ഫെബ്രുവരി 25- ന് സുഹൃത്തുക്കൾക്കും, ചലചിത്ര മേഖലയിലുള്ളവർക്കും എറണാകുളം എളമക്കരയിലെ ഭാസ്കരീയം കൺവെൻഷൻ സെൻററിൽ വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ നടത്തുകയുണ്ടായി.

അതിൽ രാധികയുടെ സ്ഥാനത്ത് നിന്ന് ദേവികയുടെ കൈ പിടിച്ച് മണ്ഡപത്തിലേക്ക് കയറി വന്നത് സുജാത മോഹനായിരുന്നു. ചുവന്ന പട്ടുസാരിയുടുത്ത്, ആഭരണങ്ങളും അണിഞ്ഞ് ദേവിക എത്തിയപ്പോൾ, വെള്ളയും ഗോൾഡൻ കളറും കലർന്ന കുർത്തയണിഞ്ഞാണ് അരവിന്ദ് എത്തിയത്. വിവാഹ വേദിയിൽ രാധികാ തിലകിൻ്റെ ഫോട്ടോയ്ക്ക് മാലചാർത്തി വയ്ക്കുകയും ചെയ്തു. ചലചിത്ര, ഗാന രംഗത്തെ പ്രമുഖ താരങ്ങളായ ജയറാം, പാർവ്വതി, ഗായകരായ വിജയ് യേശുദാസ്, ടീനു എന്നിവരും ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. ദേവിക അണിഞ്ഞൊരുങ്ങിയപ്പോൾ, രാധികയെപ്പോലെ ഉണ്ടെന്നാണ് വിവാഹ വീഡിയോയ്ക്ക് താഴെ വരുന്ന കമൻറുകൾ. നിരവധി പേരാണ് പ്രിയ ഗായികയുടെ മകൾക്ക് വിവാഹമംഗളാശംസകളുമായി എത്തിയിരിക്കുന്നത്.