വിവാഹശേഷം ഇത് ആദ്യം, അച്ഛൻ ആകുന്നതിന് മുൻപ് അവസാനവും; മൂക്കിന്റെ തുമ്പത്തിരുന്ന Rayban അന്വേഷിച്ചു ലോകം മുഴുവൻ നടന്ന മാത്തുക്കുട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഭാര്യ ഡോക്ടർ എലിസബത്ത്.!! | RJ Mathukkutty birthday wish by wife

RJ Mathukkutty birthday wish by wife : നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ആർജെ, എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ കഴിവ് വാനോളം ഉയർത്തി കാട്ടിയ വ്യക്തിയാണ് ആർജെ മാത്തുക്കുട്ടി. സോഷ്യൽ മീഡിയയിലും ടെലിവിഷനിലും താരം സജീവ സാന്നിധ്യമാണ്. വ്യത്യസ്തമായ അവതരണ ശൈലിയാണ് മാത്തുക്കുട്ടിക്ക് ഉള്ളത്.

അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രിയങ്കരനായി വളരെ ചുരുങ്ങിയ കാലം കൊണ്ട് മാറുവാനും ഇദ്ദേഹത്തിന് സാധിച്ചു. ഇദ്ദേഹത്തിന്റെ ജീവിതസഖിയായി എത്തിയത് ഡോക്ടർ എലിസബത്താണ്. ഇവരുടെ വിവാഹ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തന്നെ വൈറലായിരുന്നു. ഇരുവരുടെയും മിന്നുകെട്ടിന്റെ വിശേഷങ്ങൾ സുഹൃത്താണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അന്ന് ഇരുവരുടെയും വിവാഹം ”മാത്തു പൊന്നു വെഡിങ്”എന്ന അടിക്കുറിപ്പോടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.

പെരുമ്പാവൂർ സ്വദേശിയായ അരുൺ മാത്യു ആണ് ആർജെ മാത്തുക്കുട്ടി എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. “ഉടൻ പണം” എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ ആണ് ഇദ്ദേഹം പ്രേക്ഷകർക്ക് വളരെയധികം സുപരിചിതനായി മാറിയത്.ഇതിനോടൊപ്പം തന്നെ എട്ടു ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.കൂടാതെ ആസിഫ് അലി നായകനായ ‘കുഞെൽദോ’ ചിത്രത്തിന്റെ സംവിധായകനും ഇദ്ദേഹമാണ്. ഇപ്പോഴിതാ താരത്തിന്റെ ഇൻസ്റ്റാഗ്രാം മറ്റൊരു വാർത്തയാണ് വൈറലായിരിക്കുന്നത്. എലിസബത്ത് മാതുകുട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടുള്ള ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നു. മാത്തുക്കുട്ടിയെയും കൊളാബ് ചെയ്താണ് പോസ്റ്റും, ആശംസയും എലിസബത്ത് പങ്കുവെച്ചിരിക്കുന്നത്.

ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോയുടെ താഴെ മനോഹരമായ ഒരു കുറിപ്പും ചേർത്ത് കൊണ്ടാണ് മാത്തുക്കുട്ടിയുടെ ഭാര്യ മാത്തുക്കുട്ടിക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്.” ഓരോ അരിമണിയിലും അത് ഭക്ഷിക്കേണ്ടവന്റെ പേര് എഴുതിവെച്ചിട്ടുണ്ട് എന്നല്ലേ പറയുക. എന്ന് കുറിച്ചുകൊണ്ടാണ് പ്രിയ സഖി ആശംസകൾ തുടങ്ങിയിരിക്കുന്നത്. തന്റെ ജീവിതത്തിൽ ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും കൂടെ നിൽക്കുന്നതിനും, ഒന്നും നിർബന്ധിക്കാത്തതിനും, ക്ഷമയോടെ തന്നെ കേൾക്കുന്നതിനും, തന്നെ ഡീൽ ചെയ്യുന്നതിനുള്ള എഫെർട്ടിനും എല്ലാം മാത്തുക്കുട്ടിയോട് പ്രാണ പ്രേയസ്സി എലിസബത്ത് കുറിപ്പിലൂടെ നന്ദി പറയുന്നു. പങ്കുവെച്ച ഈ പോസ്റ്റിനു താഴെയായി നിരവധി ആരാധകരാണ് മാത്തുക്കുട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്.