എന്റെ രാജകുമാരിക്ക് 12 വയസ്സ്.!! മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിവ്യ ഉണ്ണിയും ഭർത്താവും; ഗംഭീര ആഘോഷ ചിത്രങ്ങൾ വൈറൽ.!! | Divya Unni Daughter Meenakshi 12 Th Birthday Highlights

Divya Unni Daughter Meenakshi 12 Th Birthday Highlights : മലയാള സിനിമ പ്രേമികൾക്ക് മറക്കാനാവാത്ത മുഖമാണ് ദിവ്യ ഉണ്ണിയുടേത്. ഇപ്പോൾ തന്റെ മകൾ മീനാക്ഷിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോസും ആണ് ദിവ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

താരത്തിന്റെ വിവാഹത്തിന് ശേഷം കുടുംബത്തോടൊപ്പം യുഎസിൽ താമസമാക്കിയിരിക്കുകയാണ് ദിവ്യ ഇപ്പോൾ. അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ് എങ്കിലും ഡാൻസ് സ്കൂളുമായി തിരക്കിലാണ് ദിവ്യ. താരത്തിന്റെ ആദ്യ മകൾ മീനാക്ഷിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ദിവ്യ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. “എന്റെ രാജകുമാരിക്ക് പന്ത്രണ്ടു വയസ്സായി എന്നും എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും മീനാക്ഷിയ്ക്കു വേണം” പോസ്റ്റിന് ചുവടെ എന്നാണ് ദിവ്യ കുറിച്ചത്. കേക്ക് മുറിച്ച് കുടുംബത്തിനൊപ്പം തന്റെ പിറന്നാൾ ആഘോഷമാക്കുന്ന കൊച്ചു മീനാക്ഷി വീഡിയോയിൽ കാണാം.

ദിവ്യയുടെ ആദ്യ വിവാഹത്തിൽ ജനിച്ച മകളാണ് മീനാക്ഷി. കൂടാതെ അർജുൻ എന്ന പേരുള്ള ഒരു മകനും ആദ്യ വിവാഹത്തിൽ ദിവ്യക്ക് ഉണ്ട്. ദിവ്യയുടെ രണ്ടാം വിവാഹം ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു നടന്നത്.

ഭർത്താവ് അരുണിനും ദിവ്യയ്ക്കും 2020 ലാണ് ഒരു കുഞ്ഞ് ജനിച്ചത്. മകൾ ഐശ്വര്യയ്ക്ക് ഒപ്പം ഓരോ നിമിഷവും ആസ്വദിക്കുന്ന താരം ഇടയ്ക്കിടെ തന്റെ കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്. തൊണ്ണൂറുകളിലെ മലയാള സിനിമകളിലൂടെ ഏറെ ശ്രദ്ധ നേടിയ നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്ന് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം കൂടെ നായികയായിട്ടുണ്ട്. കൂടാതെ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയ മികവ് കാഴ്ച്ചവെച്ചു. ബാലതാരമായാണ് ദിവ്യ ഉണ്ണി സിനിമയിൽ എത്തിയത്. നായികയായി അരങ്ങേറിയപ്പോള്‍ മുതൽ മികച്ച അവസരങ്ങൾ ആണ് താരത്തിന് ലഭിച്ചത്. കല്യാണ സൗഗന്ധികം എന്ന വിനയന്‍ ചിത്രത്തിലൂടെയാണ് ദിവ്യ നായികയായി എത്തിയത്.