28 ന്റെ നിറവിൽ ആരതി പൊടി.!! പ്രിയതമക്ക് പിറന്നാൾ മുത്തം നൽകി റോബിൻ; അടിപൊളി പിറന്നാൾ സർപ്രൈസ് പാർട്ടി ഒരുക്കി ഡോക്ടർ മച്ചാൻ.!! | Dr Robin Radhakrishnan Fiancee Arathy Podi Birthday Celebration Highlights

Dr Robin Radhakrishnan Fiancee Arathy Podi Birthday Celebration Highlights : ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വ്യക്തിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് സീസൺ ഫോറിലാണ് റോബിൻ മത്സരാർത്ഥിയായി എത്തിയത്.

ബിഗ് ബോസ് വീട്ടിൽ വച്ച് ഉണ്ടായ ചില സംഭവങ്ങൾ ഡോക്ടർ റോബിനെ കൂടുതൽ ജനശ്രദ്ധയാക്കി. ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയ റോബിന്റെ ജീവിതവും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർ അറിഞ്ഞു കൊണ്ടിരുന്നു. റോബിന്റെ ഭാവി വധുവാണ് ആരതി പൊടി. ഒരു ഇന്റർവ്യൂവിലാണ് ഇരുവരും കണ്ടുമുട്ടുന്നതും പരസ്പരം സംസാരിക്കുന്നതും പിന്നീട് അടുത്തറിയുന്നതും. റോബിന്റെ വലിയ ആരാധികയായിരുന്നു ആരതി. എന്നാൽ ഇപ്പോൾ ആരതി റോബിന്റെ വധു ആവാൻ പോവുകയാണ്.

ഇരുവരുടെയും വിവാഹനിശ്ചയവും വളരെ ആഘോഷമായ രീതിയിൽ തന്നെ നടന്നിരുന്നു. റോബിന്റെ ഫാൻസ് വളരെ ആഘോഷമായിട്ടാണ് ഇരുവരുടെയും വിവാഹ നിശ്ചയം ഏറ്റെടുത്തത്. നടിയും സംരംഭകയും ആണ് ആരതി. ഇപ്പോഴിതാ ആരതിയുടെ പിറന്നാളാഘോഷത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വളരെ വലിയ പരിപാടിയായിട്ടാണ് ഇത്തവണ ആരതിയുടെ പിറന്നാൾ ആഘോഷം നടന്നത്. തന്റെ ആരതിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഡോക്ടർ റോബിനും തന്റെ ഔദ്യോഗിക പേജിലൂടെ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. ആരതിയുടെ പിറന്നാൾ ആഘോഷത്തിൽ സജീവ സാന്നിധ്യമായി ഡോക്ടർ റോബിനും പങ്കെടുത്തിരുന്നു. ആരതി യോടൊപ്പം നിൽക്കുന്ന റോബിന്റെ ചിത്രങ്ങൾ തന്നെയാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ചർച്ച. ‘Happy Birthday to my dear kunjaee… i love you…’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കു വച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് താഴെയായി നിരവധി ആരാധകരാണ് പിറന്നാളിന് ആശംസകൾ നേർന്നുകൊണ്ട് കമന്റുകൾ പങ്കുവയ്ക്കുന്നത്.