അച്ഛൻ ഇല്ല എന്ന് അവനറിയുന്നില്ല; ചിരു എന്നും ഞങ്ങൾക്ക് ഒപ്പമുണ്ട്, ചിരഞ്ജീവിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി മകൻ റയാന് വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ.!! | Meghana Raj Son Tribute To Chiranjeevi Sarja

Meghana Raj Son Tribute To Chiranjeevi Sarja : മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന മേഘ്നയെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാൻ കഴിയില്ല. 10 വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018 ലാണ് മേഘ്‌ന ചിരഞ്ജീവി സര്‍ജയെ വിവാഹം കഴിഞ്ഞത്.

എന്നാൽ അധികം വൈകാതെ തന്നെ ഇരുവരുടെയും ജീവിതത്തിൽ കരിനിഴൽ വീഴുകയായിരുന്നു. 2020 ജൂൺ 7ന് അപ്രതീക്ഷിതമായാണ് ചിരഞ്ജീവിയെ മര ണം സമീപിച്ചത്. 39 വയസ്സുള്ളപ്പോഴാണ് ചിരഞ്ജീവി മരണത്തിന് കീഴടങ്ങിയത്. ആദ്യത്തെ കണ്മണിയെ വരവേൽക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് മേഘ്ന ഇത്തരത്തിൽ ഒരു പ്രതിസന്ധി അഭിമുഖീകരിച്ചത്. ചിരഞ്ജീവിയുടെ മൃത ദേഹത്തിന് അരികിൽ സർവ്വവും നഷ്ടപ്പെട്ടവളെ പോലെ ഇരുന്നു കരഞ്ഞ മേഘ്‌നയുടെ മുഖം അത്ര പെട്ടെന്നൊന്നും ആർക്കും മറക്കാൻ കഴിയില്ല. ചിരഞ്ജീവിയുടെ മര ണശേഷം ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന് മേഘ്നയെ സംബന്ധിച്ചിടത്തോളം വലിയ ഒരു പ്രതിസന്ധി തന്നെയായിരുന്നു.

ഭർത്താവിൻറെ വിയോഗ വേദനയ്ക്കിടയിൽ തന്നിൽ നിന്നും ആളുകൾ പ്രതീക്ഷിക്കുന്നത് പോലെ പെരുമാറുക എന്നത് വലിയ പ്രയാസമായിരുന്നു എന്ന് മുൻപ് മേഘ്‌ന തന്നെ വ്യക്തമാക്കുകയുണ്ടായി. എന്നാൽ മകൻറെ വരവോടെ മേഘ്ന പതിയെ ജീവിതത്തിലേക്ക് മടങ്ങി എത്തുകയായിരുന്നു. ചിരഞ്ജീവി എന്നും തങ്ങൾക്കൊപ്പം ഉണ്ടെന്ന് വിശ്വസിക്കുവാനാണ് മേഘ്ന ഇഷ്ടപ്പെടുന്നത്. ഈ അധ്യായന വർഷം തങ്ങളുടെ പ്രിയപ്പെട്ട മകൻ ആദ്യമായി സ്കൂളിലേക്ക് പോയതിന്റെ വിശേഷവും മേഘ്ന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മേഘ്നയുടെ അടുത്ത സുഹൃത്തുക്കൾ ആയ പലതാരങ്ങളും ഇടയ്ക്കൊക്കെ താരത്തെയും മകനെയും സന്ദർശിക്കുന്നത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ വാർത്തകൾ സൃഷ്ടിക്കാറുണ്ടായിരുന്നു.

റയാൻെറ സന്തോഷകരമായ ഓരോ നിമിഷങ്ങളും മേഘ്ന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറും ഉണ്ടായിരുന്നു. മകൻറെ ജന്മദിനവും മറ്റ് സന്തോഷ നിമിഷങ്ങളും ഒക്കെ പങ്കുവെച്ച മേഘ്ന ഇപ്പോൾ ഏറ്റവും പുതിയ വിശേഷമാണ് മറ്റുള്ളവരിലേക്ക് എത്തിച്ചിരിക്കുന്നത്. അച്ഛൻ മരി ച്ചു എന്ന സത്യം അറിയാതെ ചിരഞ്ജീവിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്ന റയാന്റെ ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. പുതിയ സ്കൂളിലെ ആദ്യദിവസത്തോടനുബന്ധിച്ച് ആണ് ഇത്തരത്തിൽ ഒരു ചിത്രം മേഘ്‌ന പങ്കു വച്ചിരിക്കുന്നത്. എന്തു തന്നെയായാലും ചിത്രം വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കുകയും നിരവധി കമന്റുകൾ ചിത്രത്തിന് താഴെ എത്തുകയും ചെയ്യുന്നുണ്ട്.